താൾ:Mevadinde Pathanam 1932.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) രണ്ടാമങ്കം

നും അനാദിയായ ആ സൌന്ദര്യ്യത്തിന്റെ കിരണമാണു് പ്രകാശിയ്ക്കുന്നതു്. ആ ജ്യോതിസ്സിന്റെ രശ്മി തട്ടാത്ത യാതൊരു ഹൃദയവുമില്ല. വിശേഷിച്ചു മഹാബത്തുഖാൻ വിധർമ്മിയുമല്ല. അദ്ദേഹം മുസൽമാനാണു്. അദ്ദേഹം ഈശ്വരനെ 'ബ്രഹ്മം' എന്നു പറയാതെ 'അല്ലാഹ്' എന്നു പറയുന്നുവെങ്കിൽ, ഈ ഭാഷാഭേദംകൊണ്ടു അദ്ദേഹം ഒരു പാപിയായിത്തീരുമോ? കല്യാണി - ദേവിയിന്നുമുതലെന്റെ ഗുരുവാണു്. മാനസി - പ്രേമസാമ്രാജ്യത്തിൽ സൌന്ദര്യ്യവൈരൂപ്യങ്ങളുടേയോ നന്മതിന്മകളുടേയോ ചിന്തക്കുതന്നെ അവകാശമില്ല. അവിടെ ജാതിഭേദവുമില്ല. പ്രേമസാമ്രാജ്യം പാർത്ഥിവമല്ല. അതിന്റെ സ്ഥാനം പ്രഭാതംകൊണ്ടു പ്രകാശമാനമായ ആകാശത്തിലാണു്. പ്രേമം യാതൊരുവിധത്തിലുമുള്ള ബന്ധനത്തേയോ വിഘ്നത്തേയോ ഗണിക്കുന്നില്ല. അതു സ്വച്ഛവും സ്വയം വികസിതവുമായ ഒരു സൌന്ദര്യ്യമാണു്. മൃത്യുവിനെ ജയിച്ച ആത്മാവിനെപ്പോലെയും ജഗൽപരിവർത്തനത്തിൽ കാലകാലനെപ്പോലെയുമിരിക്കുന്ന അതു് ഒരു നിത്യഗീതമാകുന്നു. എന്താ കല്യാണി നോക്കിക്കൊണ്ടു നില്ക്കുന്നതു്? (ഇതുവരെ മാനസിയുടെ മുഖത്തു നോക്കിക്കൊണ്ടു ശാന്തയായിനിന്ന കല്യാണി മാനസിയുടെ പെട്ടെന്നുണ്ടായ ചോദ്യം കേട്ടിട്ടു സ്വപ്നത്തിൽനിന്നുണർന്നപോലെയായി)

കല്യാണി - രാജകുമാരി! ഭവതിയുടെ ഹൃദയവും ഒരു നിത്യഗീത - (മദ്ധ്യേ തടഞ്ഞു പോകുന്നു) ദയവുചെ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/84&oldid=217246" എന്ന താളിൽനിന്ന് ശേഖരിച്ചത്