താൾ:Mevadinde Pathanam 1932.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) രണ്ടാമങ്കം

ചിത്ര - ആഗ്രയിൽ മാനസി - ചിത്രം വിൽക്കാൻവേണ്ടിത്തന്നെ ഇത്രയകലം വന്നതാണോ? ചിത്ര - അതേ, ഞങ്ങളീ തൊഴിലിനുവേണ്ടി നഗരം ചുറ്റിസ്സഞ്ചരിക്കുന്നവരാണു്. മാനസി - ആരുടെയാ ഈ ചിത്രം? ചിത്ര - അക്ബർ ചക്രവർത്തിയുടെ. കല്യാണി - അക്ബർ ചക്രവർത്തിയുടേയോ? ഇങ്ങെടുക്കു, ഒന്നു നോക്കട്ടെ. (കയ്യിലെടുത്തിട്ടു) ഓഹോ! എന്തൊരു തീക്ഷ്ണദൃഷ്ടിയാണ്! മാനസി - പോരാ, സ്നേഹത്തിന്റെയും കരുണയുടേയും സ്പർശവും കാണ്മാനുണ്ടു്. ഇതാരുടെയാ? ചിത്ര - മഹാരാജാ മാനസിംഹന്റെ. കല്യാണി - ഇദ്ദേഹത്തിന്റെ മുഖത്തു വിഷാദവും നിരാശയുമാണു പ്രകാശിക്കുന്നതു് മാനസി - അതേ കുറച്ചൊരു വിചാരശീലനാണെന്നും കൂടി തോന്നുന്നില്ലേ? എന്നല്ല കുറച്ചു ധർമ്മനിഷ്ഠനാണെന്നും തോന്നുന്നില്ലേ? പിന്നെ, ഇതാരാ? ചിത്ര - ജഹാംഗീർ ചക്രവർത്തി. കല്യാണി - മുഖത്തു ഗർവ്വുപ്രകാശിക്കുന്നതു നോക്കു. മാനസി - പോരാ സ്വല്പം പ്രതിജ്ഞാദാർഢ്യം കൂടിയുണ്ടു്. പിന്നെ, ഇതോ?

ചിത്ര - മുഗള സേനാപതി ഹിദായത്താലിയുടെ. നോക്കു, എത്ര മനോഹരം!


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/80&oldid=217242" എന്ന താളിൽനിന്ന് ശേഖരിച്ചത്