Jump to content

താൾ:Mevadinde Pathanam 1932.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (അഞ്ചാം

മാനസി - എന്നാലദ്ദേഹമെന്താ ഇങ്ങോട്ടു വരാത്തതു? ഇത്രത്തോളമൊന്നു വരാൻ പറയൂ. എനിക്കു - അദ്ദേഹത്തെയൊന്നു കണ്ടാൽകൊള്ളാമെന്നുണ്ടു്. (ഒരു ദാസിവരുന്നു) ദാസി - രാജകുമാരീ! ഒരു ചിത്രകാരി വന്നിരിക്കുന്നു. മാനസി - അവൾ ചിത്രം വില്ക്കാറുമുണ്ടൊ? ദാസി - ഉവ്വ്. മാനസി - വേണ്ടില്ല, കൂട്ടിക്കൊണ്ടുവരൂ. (ദാസി പോകുന്നു) മാനസി - നിങ്ങളുടെ ജേഷ്ഠനു പകലെന്താ ജോലി? കല്യാണി - വീട്ടിൽ വളരെ ചുരുക്കമേ കാണാറുള്ളു. തിരിച്ചുവരുമ്പോൾ ചോദിച്ചാൽ "ഇന്നരോഗികളെ ശുശ്രൂഷിക്കാൻ പോയിരുന്നു, ഇന്ന ദുഃഖികളെ സുഖികളാക്കാൻ പോയിരുന്നു, ഇതൊക്കെയാണു ജോലി" എന്നുപറയാറുണ്ടു്. (ചിത്രകാരി വരുന്നു) മാനസി - നിങ്ങൾ ചിത്രം വില്ക്കാറുണ്ടോ? ചിത്രകാരി - ഉവ്വ്. മാനസി - ചിലതു നോക്കട്ടെ, നിങ്ങളുടെ കയ്യിലെങ്ങനെയുള്ള ചിത്രങ്ങളാണു്? (ചിത്രകാരി ചിത്രങ്ങൾ കാണിക്കുവാൻ ഭാണ്ഡമഴിക്കുന്നു. ഇതിനിടയിൽ മാനസി അവളോടു സംസാരിക്കുന്നു.)

മാനസി - എവിടെയാ നിങ്ങടെ വീടു?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/79&oldid=217241" എന്ന താളിൽനിന്ന് ശേഖരിച്ചത്