താൾ:Mevadinde Pathanam 1932.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) രണ്ടാമങ്കം

കല്യാണി - ഈ പ്രവൃത്തിയിൽ നിങ്ങൾക്കാരും വിഘ്നം ചെയ്യുന്നില്ലല്ലൊ? മാനസി - അച്ഛനെന്നോടു ഇതിനെപ്പറ്റിയൊന്നും പറകയുണ്ടായിട്ടില്ല. എന്നാൽ രാജകുമാരിയുടെ നിലക്കു ഇതൊന്നും ചേർന്നതല്ലെന്നാണു മറ്റുള്ളവർ പറയുന്നതു്. അവർ പറയുന്നതു കേട്ടാൽ സുഖമനുഭവിക്കാനവകാശമില്ലെന്നു തോന്നും. കല്യാണി - ഇതിൽ വലിയൊരു സുഖമുണ്ടോ? മാനസി - കല്യാണി! തീർച്ചയായും ഇതിൽനിന്നു വലുതായൊരു സുഖം ഞാനനുഭവിക്കുന്നുണ്ടു്. അന്യന്റെ സുഖംതന്നെയാണ് അവനവന്റെ സുഖം. ഒരുവൻ തന്റെ സുഖത്തിനുവേണ്ടി മാത്രം ചെയ്യുന്ന കർമ്മങ്ങൾ പ്രായേണ വ്യർത്ഥമായേ പരിണമിക്കൂ. ആ കർമ്മം, ഹിംസ്രജന്തുക്കളെപ്പോലെ അതിന്റെ സന്താനങ്ങളെത്തന്നെ ഭുജിക്കയും ചെയ്യും. കല്യാണി - ഇതുതന്നെയാ ജ്യേഷ്ഠനും പറയാറുള്ളതു്. അദ്ദേഹം നിങ്ങളുടെ ശിഷ്യനല്ലേ? അദ്ദേഹമെപ്പൊഴും ഭവതിയുടെ നാമം ഉരുവിട്ടുകൊണ്ടായിരിക്കുന്നതു്. മാനസി - ഈ പറയുന്നതു യഥാർത്ഥമാണോ?

കല്യാണി - അങ്ങനെ പറഞ്ഞാൽ പോരാ. അദ്ദേഹം ഭവതിയെ പൂജിക്കയാണെന്നുവേണം പറയാൻ. "നീ കൂടക്കൂടെ എന്റെ ആത്മാവാകുന്ന ഹരിദ്വാരത്തിൽചെന്നു സ്നാനംചെയ്തു വരേണ്ടതാണ്" എന്നദ്ദേഹം പറയാണുണ്ടു്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/78&oldid=217239" എന്ന താളിൽനിന്ന് ശേഖരിച്ചത്