താൾ:Mevadinde Pathanam 1932.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (അഞ്ചാം

ഞാൻ നാളെത്തന്നെ ഇവിടുന്നു പൊക്കോളാം. ഈ മാതിരി എന്റെ നേരെ തുറിച്ചുനോക്കരുതേ! ഇവരാരെല്ലാമാണു്? അയ്യോ! എന്നെ കൊല്ലരുതേ! കൊല്ലരുതേ! (സഗരസിംഹൻ നിലവിളിച്ചു താഴെ വീഴുന്നു. അരുണസിംഹനെഴുനേറ്റ് അദ്ദേഹത്തെ താങ്ങുന്നു. പാറാവുകാരനും വരുന്നു.) അരുണ - പാറാക്കാരാ! തെല്ലു വെള്ളം കൊണ്ടുവരൂ. മുത്തച്ഛൻ മോഹാലസ്യപ്പെട്ടിരിക്കുന്നു.

രംഗം അഞ്ചു്. സ്ഥാനം - ഉദയപുരം രാജപ്രാസാദത്തിലെ അന്തഃപുരം. സമയം - ഉച്ച. (മാനസിയും കല്യാണിയും സംസാരിച്ചുകൊണ്ടിരിക്കുന്നു.) മാനസി - കല്യാണി! ഞാനിവിടെ ഒരു കുഷ്ഠാശ്രമം സ്ഥാപിച്ചിട്ടുണ്ടു്. അതിൽ വളരെ കുഷ്ഠരോഗികൾ വന്നു താമസം തുടങ്ങിയിരിക്കുന്നു. വളരെ പേർ വന്നുകൊണ്ടിരിക്കയും ചെയ്യുന്നു. കഷ്ടം! ആ പാവങ്ങളെത്ര കഷ്ടപ്പെടുന്നു! കല്യാണി - മാനസിയുടെ ജീവിതം ധന്യംതന്നെ.

മാനസി - കല്യാണി! നിങ്ങളെന്നെ പ്രശംസിക്കു! എന്റെ പ്രവൃത്തിയെകുറിച്ചനുമോദിക്കു! എനിക്കുത്സാഹം വർദ്ധിപ്പിക്കു! എന്റെ മനസ്സിനു ധൈര്യ്യമുണ്ടാക്കിത്തരൂ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/77&oldid=217237" എന്ന താളിൽനിന്ന് ശേഖരിച്ചത്