രംഗം) രണ്ടാമങ്കം
അരുണ - എന്താ മുത്തച്ഛ! ഇന്നവിടുത്തേക്കു് ഉറക്കം വരുന്നില്ലെന്നു തോന്നുന്നു. സഗര - ഇവിടെ ആരോ സംസാരിച്ചുകൊണ്ടിരിക്കണപോലെ തോന്നുന്നു. വല്ലതും കേട്ടോ? അരുണ - ആരൂല്യ കാറ്റു വീശാണു്. (ചെരിഞ്ഞു കിടക്കുന്നു) സഗര - എടോ, എവിടത്തെ കാറ്റു? കാറ്റു വല്ലപ്പോഴും സംസാരിക്കാറുണ്ടോ? അവനതാ സംസാരിക്കുന്നു! അപ്പാ! അയ്യപ്പോ! അരുണ - എന്താ മുത്തച്ഛ! സഗര - ഭൂതം! ഭൂതം! അരുണ - എവിടെയാ ഭൂതം? സഗര - അതാ നോക്കു! (വിരൽകൊണ്ടു ചൂണ്ടിക്കാണിക്കുന്നു) അരുണ - എവിടെ? എനിക്കൊന്നും കാണാനില്ല. അവിടുന്നു ഉണർന്നിരിക്കേ സ്വപ്നം കാണാനാ തോന്നണേ. സഗര - (കുറേ ദൂരത്തേക്കു ചൂണ്ടിക്കാണിച്ചു്) എനിക്കിങ്ങോട്ടു പോരാൻ തീരെ മനസ്സുണ്ടായിരുന്നില്ല. അവരെന്നെ ബലാൽക്കാരമായി പിടിച്ചയച്ചതാണു്. ഇല്ല സഹോദര! എനിക്കു റാണയാവേണ്ട, റാണാ അമരസിംഹൻതന്നെ ആയിക്കോട്ടെ! എന്നെ കൊല്ലരുതേ! എന്നെ വിട്ടയക്കണേ! അരുണ - മുത്തച്ഛ!
സഗര - ഹേ! ഇതാരാണു്? ചിതോരിലെ റാണാ ഭീമസിംഹൻ! ജയമല്ലൻ! പ്രതാപൻ! വേണ്ട അനുജ!
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.