താൾ:Mevadinde Pathanam 1932.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (നാലാം ഇവനൊന്നു ഇങ്ങോ അങ്ങോട്ടോ തിരിഞ്ഞു കിടക്കയോ ഹാ, ഹും എന്നു വല്ല ശബ്ദമുണ്ടാക്കയോ ചെയ്തിരുന്നെങ്കിൽ ഉണർന്നു കിടക്കാണെന്നു ഞാൻ സമാധാനിച്ചേനേ. എന്നാലെനിക്കാകട്ടെ ഇന്നു് ഉറക്കംതന്നെ വരുന്നില്ല. എന്റെ പൂർവ്വികന്മാർ ഈ ദുർഗ്ഗത്തിൽതന്നെയാണല്ലൊ വസിച്ചിരുന്നതു്. അതുകൊണ്ടു് അവർ ധൈര്യ്യശാലികളായിരിക്കണമെന്നു നിശ്ചയം തന്നെ. പാറക്കാരൻ! (പാറാവുകാരൻ വരുന്നു) സഗര - ഉണർന്നുതന്നെയല്ലേ ഇരിക്കണേ? ഉറങ്ങിപ്പോകരുതു്. പിന്നെ ഇടക്കിടെ വല്ല ശബ്ദം പുറപ്പെടുവിക്കണം. അല്ലെങ്കിൽ ഉണർന്നിരിക്യാണെന്നു ഞാനെങ്ങനെയാ മനസ്സിലാക്കണേ? (പാറാവുകാരൻ പോകുന്നു) സഗര - അരുണ! അരുണ! അരുണ - എന്താ മുത്തച്ഛ! സഗര - വേണ്ട, ഒന്നുമില്ല, ഉറങ്ങിക്കോളു. ഇന്നു് ഉറങ്ങുമ്പോൾ ഓർമ്മയുണ്ടായിരിക്കണം. എനിക്കു ഭയമാകുന്നു. അരുണ - എന്തിനെപ്പറ്റിയാ പേടി? മുത്തച്ഛൻ ഒട്ടും ഉറങ്ങീട്ടില്ലേ? (തിരിഞ്ഞുകിടക്കുന്നു)

സഗര - ഇല്ല, ഇല്ല. നിനക്കെന്താ? നിനക്കു പറേ വേണ്ടൂ. ഹെയ്! ഇവിടെയെന്താ? പാറാക്കാരൻ! പാറാക്കാരൻ! എടോ ഉറങ്ങിയോ? എടോ പാറാക്കാരൻ! അരുണ! അരുണ!


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/75&oldid=217232" എന്ന താളിൽനിന്ന് ശേഖരിച്ചത്