Jump to content

താൾ:Mevadinde Pathanam 1932.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) രണ്ടാമങ്കം

സഗര - നോക്കാ! ജാഗ്രതയുണ്ടായിരിക്കണം. ആരും കടക്കരുതു്. അപ്പാ! എടോ, ഇതെന്താണു? പാറാ - മഹാരാജാവേ! എവിടെ? സഗര - ഇതുതന്നെ. ഇതുതന്നെ; ഇതാ മുമ്പിൽ, അയ്യപ്പോ! പാറാ - ഒന്നുമില്ല. കൊടുങ്കാറ്റാണു്. സഗര - നിങ്ങളുടെ നാട്ടിൽ കൊടുങ്കാറ്റു നല്ലവണ്ണം വീശുമെന്നു മനസ്സിലായി. പാറാ - മഹാരാജാവേ! അങ്ങനെതന്നെയാണു്. സഗര - ഇപ്പോൾ മഹാരാജാവു് ഉറക്കമില്ലാതെ ചാവാതെ ചത്തു. എന്താ നിങ്ങളുടെ നാട്ടിൽ ഇരുട്ടും കൂടുതലാണോ? പാറാ - അതേ, മഹാരാജാവേ! സഗര - ഇത്രയിരുട്ടില്ലെങ്കിൽ എന്താ തരക്കേടു? നിങ്ങളുണർന്നിരിക്കണം. പുറത്തൊരു ചെറിയ വിളക്കുംകൊളുത്തിവെച്ചു കൊള്ളണം. എന്നാലിരുട്ടു കുറച്ചു കുറഞ്ഞുവെന്നു വരാം. ഈ കൂരിരുട്ടത്തു് എനിക്കുറക്കംതന്നെ വരുന്നില്ല. നിങ്ങൾ വാളൂരിപ്പിടിച്ചുകൊണ്ടു നാലു ഭാഗത്തും സഞ്ചരിച്ചുകൊണ്ടിരിക്കണം. ആരെങ്കിലും വരുന്നുണ്ടെങ്കിൽ ഉടൻതന്നെ അവനിൽ ഒരു കൈ- എന്നാൽ നോക്കു! വല്ല മറവികൊണ്ടോ മറ്റോ വാൾ മയക്കുന്നതു് എന്റെ കഴുത്തിലാവല്ലേ. പൊക്കോളൂ. (പാറാവുകാരൻ പോകുന്നു)

സഗര - നോക്കൂ, അരുണൻ കിടന്നു നല്ലോണമുറങ്ങുന്നു. ഇതെന്തൊരു കൂർക്കമാണു്! ഒരു പ്രാവശ്യമെങ്കിലും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/74&oldid=217230" എന്ന താളിൽനിന്ന് ശേഖരിച്ചത്