താൾ:Mevadinde Pathanam 1932.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (നാലാം സഗര - ചിതോർദുർഗ്ഗത്തിൽ ഇവരെന്നെ ഒരുപ്രകാരത്തിൽ ബന്ധനത്തിലാക്കിവെച്ചിരിക്കുന്നതുപോലെയാണു് ഈ പാർപ്പുകൊണ്ടെനിക്കു് തോന്നുന്നതു്. ഇവിടെ ഇക്കാണുന്ന ഓരോ പുരാതനസിലയും മാന്ധാതാവിന്റെ കാലത്തുള്ള ഓരോ പുരാണതരുവും ഓരോരോ ഭൂതമായി പരിണമിച്ചതുപോലെ തോന്നുന്നു. രാത്രി കാറ്റുവീശുമ്പോൾ അവ കുറേകൂടി ഭയങ്കരങ്ങളായിത്തീരുന്നു. എന്നാൽ കൊടുങ്കാറ്റു വീശുമ്പോൾ അവ ഭൂതങ്ങൾതന്നെയായി ഭവിക്കുന്നുവെന്നതിനു സംശയമില്ല. അന്ധകാരം വ്യാപിക്കുമ്പോൾ അവ മഷിപോലെ കാളിമപൂണ്ടതായി തോന്നിപ്പോകുന്നു. ഒരൊറ്റ നക്ഷത്രത്തെപ്പോലും കാണുന്നുമില്ല. എന്തെങ്കിലുമാവട്ടെ. ഇപ്പോൾ രാമായണമൊരുവട്ടം വായിച്ചു കഴിഞ്ഞു. ഇവിടെ വന്നതു കൊണ്ടു ഇത്രയെങ്കിലും സാധിച്ചുവല്ലൊ. രാമായണമെത്ര വിശിഷ്ടമായ ഒരു ഗ്രന്ഥമാണു്! ചാരണന്മാരിൽ നിന്നും ചാരണികളിൽനിന്നും നമ്മുടെ പൂർവ്വപുരുഷന്മാരുടെ ചരിത്രവും കേൾക്കുവാൻ തരമായതുകൊണ്ടു് അങ്ങനെയൊരു ലാഭം വേറെയുമുണ്ടായിട്ടുണ്ടു്. അവരെല്ലാമെത്ര വീരന്മാരായിരുന്നു? അവളുടെ വീരതയിൽ ഒരു തരത്തിലും സംശയിക്കാനുള്ള വഴിയില്ല. എന്നാലന്നെനിക്കെന്താണു തെല്ലു ഭയമുണ്ടാകുന്നതെന്നു മനസ്സിലാകുന്നില്ല. ഈ വിജനദുർഗ്ഗത്തിൽ വാസം, വിശേഷിച്ചു കൊടുങ്കാറ്റുവീശുകയും ചെയ്യുന്നു. പിന്നെങ്ങനെ ഭയപ്പെടാതിരിക്കും? എടോ പാറക്കാരൻ! പാറക്കാരൻ!

(പാറാവുകാരൻ വരുന്നു)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/73&oldid=217228" എന്ന താളിൽനിന്ന് ശേഖരിച്ചത്