രംഗം) രണ്ടാമങ്കം
വളരെ പണം ചിലവിട്ടാണു പഠിച്ചിട്ടുള്ളതെന്നു നിങ്ങൾ ക്കറിയാമല്ലൊ. അബ്ദു - (സംഭാഷണഗതി മാറ്റിക്കൊണ്ടു്) ഓ! രാത്രിസമയം ഈ പർവ്വതമെത്ര കറുത്തതായിത്തീരുന്നു! ഈ നാട്ടിൽ മുഴുവൻ പർവ്വതങ്ങൾതന്നെയാണെന്നാണു തോന്നുന്നതു്. ഹിദാ - പർവ്വതങ്ങൾ മാത്രമല്ല. രണ്ടുനാലു തടാകങ്ങളുമുണ്ടു്. അബ്ദു - ആട്ടെ, നാളെ രാവിലെ നല്ലവണ്ണം നോക്കാമല്ലൊ. (കുറച്ചു ദൂരത്തു പീരങ്കിയുടെ ശബ്ദം കേൾക്കുന്നു.) (അബ്ദു പരിഭ്രമിച്ചു്) ഇതെന്താണു്? ഹിദാ - ഹുസ്സേൻ! ഹുസ്സേൻ - എന്താ അങ്ങുന്നേ! ഇത്തവണ നമ്മുടെ വരവു നോക്കാതെതന്നെ രാജപുത്രന്മാർ നമ്മെ ആക്രമിച്ചുവെന്നാണു് തോന്നുന്നതു. അബ്ദു - ഹുസ്സേൻ! സൈന്യത്തോടു വേഗമൊരുങ്ങാൻ പറയൂ.
രംഗം നാല്. സ്ഥാനം - ചിതോർദുർഗ്ഗത്തിന്റെ അന്തർഭാഗം. സമയം - രാത്രി.
(ഒരു കട്ടിലിൽ അരുണസിംഹൻ കിടന്നുറങ്ങുന്നു. മറ്റൊരു കട്ടിൽ ഒഴിഞ്ഞുകിടക്കുന്നു. രാജാ സഗരസിംഹൻ അങ്ങുമിങ്ങും ലാത്തിക്കൊണ്ടിരിക്കുന്നു)
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.