താൾ:Mevadinde Pathanam 1932.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) രണ്ടാമങ്കം

ന്നാൽ ബന്ധിച്ചുകൊള്ളണേ! എന്നോ മറ്റോ പക്ഷേ പറഞ്ഞിട്ടുണ്ടായിരിക്കാം. ഹിദാ - എയ്! ഇല്ല. ഇതല്ല അപ്പോൾ പറഞ്ഞതു്. എന്നാൽ അതേ, ഇതിനോടു തെല്ലു യോജിച്ചതാണു പറഞ്ഞതു്. എന്താ പറഞ്ഞതെന്നു നല്ല ഓർമ്മയില്ല. അബ്ദു - നിങ്ങൾ പറഞ്ഞ ആ വാക്കു മറന്നുപോകുന്നതായാൽ ഉർദുസാഹിത്യത്തിനു വലിയൊരു നഷ്ടം. പറ്റുന്നതല്ലല്ലോ? ഓരോരുത്തരും അവനവനെ പിടിപ്പിച്ചുവെന്നായിരിക്കാമതിന്റെ താല്പര്യ്യം ഹിദാ - അതെ അതെ, നിങ്ങൾക്കു വളരെ നല്ലവണ്ണം മനസ്സിലായിട്ടുണ്ടു്. എന്നാൽ ബന്ധനസ്ഥനായിത്തീരുന്നതിനു മുമ്പിൽ വേറെയാരോ എന്നു തെറ്റിദ്ധരിച്ചു് എന്നെ ചതിയായി വെടിവെച്ചു. അബ്ദു - അഃ അഃ അപ്പോൾ റാണയുടെ പുത്രി നിങ്ങളെ ശുശ്രൂഷിക്കാൻ വന്നുംവെന്നും ഞാൻ കേട്ടു. ഹിദാ - ശരിതന്നെ. അവളും ഒരു വീരഭടന്റെ പുത്രിയാണല്ലൊ. വീരശൂരന്മാരായ യോദ്ധാക്കളെ ബഹുമാനിക്കേണ്ട വിധം അവൾക്കു് ഒന്നാന്തരമായി അറിയാം. അതിലും വിശേഷിച്ചു എന്റെ ഈ മോഹനമുഖമോ! (ഹുസ്സേന്റെ നേരെ കടക്കണ്ണിട്ടു് ആംഗ്യം കാണിക്കുന്നു.) ഹുസ്സേൻ - സംശയമില്ല. അങ്ങയുടെ മുഖം സ്തുതിക്കത്തക്കതുതന്നെയാണു്. അബ്ദു - അതുകൊണ്ടു പക്ഷേ, അവൾ-

ഹിദാ - ഹാ! ഞാനെന്താ നിങ്ങളോടു പറയേണ്ടേ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/70&oldid=217224" എന്ന താളിൽനിന്ന് ശേഖരിച്ചത്