Jump to content

താൾ:Mevadinde Pathanam 1932.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിൻറെ പതനം

(ഒന്നാം

ഗോവിന്ദ - അജയ! ഞാനിതേവരെ സന്ധിയെപ്പററി സംസാരിക്കയുണ്ടായിട്ടില്ല. ഈ ഇരുപത്തഞ്ചുകൊല്ലവും യുദ്ധംചെയ്യേ ഉണ്ടായിട്ടുള്ളൂ. കൃപാണികളുടെ ഝണൽകാരങളും ഭേരികളുടെ ഭൈരവനിനാദങ്ങളും ഘോടകഹേഷാരവങ്ങളും വെട്ടേററ ഭടന്മാരുടെ അട്ടഹാസങ്ങളും മാത്രമേ ഞാൻ കേൾക്കുന്നുള്ളൂ. ഇങ്ങനെയുള്ള വട്ടങ്ങളേ ഞാൻ കണ്ടിട്ടുമുള്ളു, കേട്ടിട്ടുമുള്ളൂ. സന്ധി ചെയ്യാനെനിക്കൊട്ടറിഞ്ഞുംകൂടാ.

(അജയസിംഹൻ ഒന്നും മിണ്ടാതെ നിൽക്കുന്നു. ഗോവിന്ദസിംഹൻ തെല്ലുനേരം കീഴ്പോട്ടുനോക്കി വിചാരമഗ്നനായി നിന്നശേഷം വീണ്ടും ചോദിക്കുന്നു)

സന്ധിചെയ്യുന്നതെന്തിനാണെന്നു വല്ലതും റാണ പറഞ്ഞോ ?

അജയ - കുറേക്കാലമായി മേവാഡു നല്ല സ്ഥിതിയിലാണിരിക്കുന്നതു. ധനധാന്യസമ്പൂർണ്ണവും മനോഹരവുമായ ഈ ദേശത്തു രക്തപ്രവാഹത്തിനിടയാക്കുന്നതു് ഉചിതമല്ലെന്നാ അദ്ദേഹം പറഞ്ഞേ.

ഗോവിന്ദ - എന്നാൽ മുഗളന്മാരുടെ ചെരിപ്പു തലയിലേററണമെന്നോ? കഴിഞ്ഞുപോയ റാണാ പ്രതാപസിംഹൻറെ, സ്വേച്ഛാകൃതമായ കഠോരദാരിദ്ര്യവ്രതത്തെ സുഖഭോഗങ്ങൾ ബലാൽകാരമായി ആക്രമിച്ചപ്പോൾതന്നെ മേവാഡിൻറെ അധഃപതനമായിരിക്കുന്നുവെന്നു ഞാൻ കരുതീട്ടുള്ളതാണു'. തൻറെ പുത്രനായ അമരസിംഹൻറെ ഭരണകാലത്തു മേവാഡിനെ മുഗളന്മാർക്കവിൽക്കമെന്നു ആ മഹാപുരുഷൻ മരിക്കുമ്പോൾ പറഞ്ഞി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/7&oldid=207145" എന്ന താളിൽനിന്ന് ശേഖരിച്ചത്