താൾ:Mevadinde Pathanam 1932.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (മൂന്നാം

ഴിഞ്ഞശേഷം ചീർപ്പുകൊണ്ടു തലമിനുക്കുകയും ഒരിക്കൽ കൂടി മീശപിരിക്കുകയും ചെയ്തു. ആ സമയം രാജപുത്രന്മാരുടെ സൈന്യം നമ്മുടെ കൂടാരത്തിന്റെ വാതുക്കലെത്തിക്കഴിഞ്ഞുവെന്നു മനസ്സിലായി. അവസാനം നമ്മുടെ ശിപായിമാർ യുദ്ധംചെയ്യാൻതന്നെ പുറപ്പെട്ടു. എന്നാൽ മുമ്പേതന്നെ വാളും ഉറയും വെവ്വേറെ വെച്ചിരുന്നൂലോ. ധൃതിയിൽ പരിഭ്രമിച്ചെടുത്തപ്പോൾ ഉറ മാത്രമായി. അബ്ദു - ഈ അബദ്ധം എല്ലാവർക്കും പറ്റിയോ? ഹിദാ - ഉവ്വെന്നേ! ഇതു ഈശ്വരന്റെ മായതന്നെ. അതിനെ ആർക്കു തടുക്കുവാൻ കഴിയും? അബ്ദു - എന്നാലവർക്കെല്ലാവർക്കും ഒരു കാര്യ്യം കൂടി ചെയ്യാമായിരുന്നു. ഹിദാ - അതെന്താണു? അബ്ദു - ഊണുകഴിഞ്ഞശേഷം അവരെല്ലാവരും ഒരു ഭാഗത്തു വാളും മറ്റൊരു ഭാഗത്തു് ഉറയുംവെച്ചുകൊണ്ടു ഒരു ഉറക്കംകൂടി ഉറങ്ങിയിരുന്നെങ്കിൽ വളരെ നന്നായേനെ. ഹിദാ - ഇതിനും വളരെ ബുദ്ധിമുട്ടായിത്തീർന്നു; എന്തെന്നാൽ ശത്രുക്കൾ തലയിൽക്കേറി കഴിഞ്ഞിരുന്നു. അബ്ദു - അതു ശരിതന്നെ. ഉറങ്ങാൻ മതിയായ സമയം കിട്ടിയിരുന്നില്ല. എന്തെങ്കിലുമാട്ടെ, അപ്പോൾ നിങ്ങളെല്ലാവരുമെന്തുചെയ്തു? ഹിദാ - അപ്പോൾ ഞങ്ങളെന്തുചെയ്യും?

അബ്ദു - അയ്യോ! പ്രാണനപഹരിക്കരുതേ!










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/69&oldid=217223" എന്ന താളിൽനിന്ന് ശേഖരിച്ചത്