ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മേവാഡിൻറെ പതനം.
ഒന്നാമങ്കം.
രംഗം ഒന്ന്.
സ്ഥാനം. സലൂംബർരാജാവായ ഗോവിന്ദ സിംഹന്റെഗൃഹം--സമയം ഉച്ച.
(ഗോവിന്ദസിംഹനും അദ്ദേഹത്തിൻറെ പുത്രൻ അജയ സിംഹനും വർത്തമാനം പറഞ്ഞുകൊണ്ടു നിൽക്കുന്നു)
ഗോവിന്ദ - അജയ! മുഗളസേന മേവാഡിനെ ആക്രമിക്കാൻ വരുണുന്ന് റാണക്കെങ്ങനെയാ മനസ്സി ലായേ ?
അജയ - നിശ്ചയല്യ.
ഗോവിന്ദ - നിന്നോടു റാണ പറഞ്ഞതെന്താ?
അജയ - സന്ധിചെയ്താൽകൊള്ളാമെന്നാ പറഞ്ഞേ. സാമന്തന്മാരൊക്കെ നാളെ തിരുമുമ്പിൽ ചെല്ലണമെന്നു കല്പിച്ചിട്ടുണ്ടു്. അച്ഛനും ചെല്ലണമെന്നാ കല്പന.
ഗോവിന്ദ - എന്നെയെന്തിനു വിളിക്കുന്നു?
അജയ - അച്ഛൻറെ അഭിപ്രായം കേൾക്കാൻ.
ഗോവിന്ദ - സന്ധിയെപ്പററിയോ?
അജയ - അതേ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.