താൾ:Mevadinde Pathanam 1932.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (രണ്ടാം

യി, അല്പമെങ്കിലും - അണുമാത്രമെങ്കിലും മാനസിക്കു കരുണയുണ്ടാവാൻ ഞാൻ പ്രാർത്ഥിക്കുന്നു. എന്റെ ആഗ്രഹം ഭവതി പൂരിപ്പിക്കുമോ? (ഇത്രയും പറഞ്ഞുകൊണ്ടു് അജയസിംഹൻ മാനസിയുടെ കരം ഗ്രഹിക്കുന്നു. ഇതിനിടയിൽ റാണി അവിടെ പ്രവേശിക്കുന്നു) റാണി - അജയസിംഹ! (അജയസിംഹൻ മാനസിയുടെ കൈവിട്ടു പുറകോട്ടു മാറുന്നു) മാനസി - എന്താ അമ്മേ? റാണി - ആരൂല്യാത്ത ദിക്കിൽ വെച്ചു് എന്റെ മകളോടു നിങ്ങളിങ്ങനെ സംസാരിക്കുന്നതു് ഒട്ടും ഭംഗിയല്ല. അജയ - ഞാൻ മാപ്പുചോദിക്കുന്നു. മാനസി - എന്തിനാ അജയൻ മാപ്പുചോദിക്കണേ? റാണി - നീ രാജകന്യകയാണെന്നു് ഓർമ്മയുണ്ടായിരിക്കണം. പോ, അകത്തേക്കു പോ. (മാനസി പോകുന്നു) റാണി - അജയ! നിങ്ങൾ ഗോവിന്ദസിംഹന്റെ പുത്രനാണു്. നിങ്ങളെ ഞങ്ങൾ വീട്ടിലെ ഒരാളെപ്പോലെയാണു കരുതിവരുന്നതു്. നിങ്ങളും മാനസീം പണ്ടത്തെപ്പോലെ വെറും കുട്ടികളല്ല. അതെനിക്കു നിങ്ങളെ ധരിപ്പിക്കേണ്ടതുണ്ട്. അതോർത്തുകൊണ്ടുവേണം മേലാൽ നിങ്ങൾ മാനസിയോടു പെരുമാറുന്നതു്. അജയ - കല്പനപോലെ.

(അജയസിംഹൻ അഭിവാദ്യം ചെയ്തുപോകുന്നു)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/59&oldid=217213" എന്ന താളിൽനിന്ന് ശേഖരിച്ചത്