താൾ:Mevadinde Pathanam 1932.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാമങ്കം

ഷ്ടം! അജയനെന്താ കണ്ണെടുക്കാതെ എന്റെ മുഖത്തു നോക്കിക്കൊണ്ടു നിൽക്കണേ? അജയ - അന്നു ഞാൻ കണ്ട പ്രസന്നത ഇന്നും മാനസിയുടെ മുഖത്തു ഞാൻ കാണുന്നു. മാനസി - എന്നു കണ്ടതു്? അജയ - ആ രാത്രി - ദേവാരിലെ യുദ്ധക്ഷേത്രത്തിൽ. അന്നു് ആ നിബിഡാന്ധകാരത്തിൽ മാനസി മൂർത്തിമതിയായ ദയയാണെന്നാണ് എനിക്കു തോന്നിയത്. അന്നേ ദിവസം ഉന്മുഖമായ എന്റെ പ്രേമം നിസ്സീമമായ നിരാശയാകുന്ന ദീർഗ്ഘനിശ്വാസത്തിൽ ലയിച്ചുപോയി. മാനസി - എങ്ങനെയുള്ള നിരാശ? അജയ - എങ്ങിനെയുള്ളതെന്നു പറയണോ? മാനസിയെ സ്വാധീനപ്പെടുത്താനുള്ള എന്റെ ശ്രമം നിഷ്ഫലമാണെന്നു് എനിക്കുതോന്നി. മാനസി ഒരു മാനുഷിയല്ല, ഒരു അപ്സരസ്ത്രീയാണെന്നുതന്നെ എനിക്കു മനസ്സിലായി. മാനസിയുടെ തീവ്രമായ ജ്യോതിസ്സിനെ പ്രപഞ്ചത്തിനു സഹിക്കുവാൻ സാധിക്കയില്ലെന്നുമനസ്സിലാക്കിക്കൊണ്ടു് ഈശ്വരൻ ആ ജ്യോതിസ്സിനെ മൂടിവെക്കുവാൻ വേണ്ടി ഭവതിയുടെ ശരീരം സൃഷ്ടിച്ചതാണു്. ആകാശം ഒരു നടനരംഗമായും ഓരോരോ ജ്യോതിർഗ്ഗോളവും ഓരോ വിശിഷ്ടനടനായും തൂനിലാവു മധുരമായ സംഗീതാമൃതമായും തീർന്നിരുന്നുവെങ്കിൽ മാനസി ആ മഹാനാടകത്തിലെ നായികയായിത്തീരുമായിരുന്നു. ഞാൻ മാനസിയെ

കാമിക്കുവാൻ യോഗ്യനല്ല. എന്നാൽ ഭക്തിയോടെ സേവിക്കാനെനിക്കു കഴിയും. ആ സേവ പ്രതിഫലമാ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/58&oldid=217212" എന്ന താളിൽനിന്ന് ശേഖരിച്ചത്