താൾ:Mevadinde Pathanam 1932.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (ഒന്നാം

അബ്ദു - മേവാഡിലെ സഗര - അതെങ്ങനെ? മേവാഡിലെ റാണ അമരസിംഹനാണല്ലൊ? അബ്ദുല്ല - എന്നാൽ ചക്രവർത്തി തിരുമനസ്സുകൊണ്ടങ്ങയെ റാണയാക്കിയിരിക്കുന്നു. സഗര - ഇതിന്റെ താല്പര്യ്യമെന്താണു്? അബ്ദു - അവിടുന്നിപ്പോൾതന്നെ ചിതോരിലേക്കു പോകണമെന്നാ അദ്ദേഹത്തിന്റെ കല്പന. സഗര - ചിതോരിലേക്കോ? എന്തിനു്? അബ്ദു - അവിടുത്തെ രാജധാനി അവിടെയാണ്. സഗര - അപ്പോൾ അമരസിംഹന്റെ രാജധാനിയെവിടെ? ഉദയപുരത്തിലോ? അബ്ദു - അദ്ദേഹമിപ്പോൾ റാണതന്നെയല്ല. അദ്ദേഹത്തെ ചക്രവർത്തി തിരുമനസ്സുകൊണ്ടു സിംഹാസനത്തിൽനിന്നുമിറക്കിയിരിക്കുന്നു. സഗര - എന്നാലയാളെങ്ങനെ സിംഹാസനമുപേക്ഷിച്ചു പോകും? അബ്ദു - അദ്ദേഹത്തെ ബലാൽകാരമായി പറഞ്ഞയയ്ക്കും. സഗര - എനിക്കിനിയവിടെച്ചെന്നിട്ടു് അയാളോടു യുദ്ധവും ചെയ്യേണ്ടിവരുമോ? വേണ്ട, വേണ്ട, എനിക്കു റാണയാവാനുള്ള ആഗ്രഹമേ ഇല്ല. അരുണ - കേമായി യുദ്ധംചെയ്യാനറീന്നും യുദ്ധം ചെയ്തു യുദ്ധംചെയ്തുതന്നെ അവിടുത്തെ ആയുഷ്കാലം പോയീന്നും മറ്റും അവിടുന്നിപ്പോൾതന്നെയല്ലേ പറഞ്ഞതു്?

ഇപ്പോൾ ചെന്നു യുദ്ധംചെയ്യു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/53&oldid=217207" എന്ന താളിൽനിന്ന് ശേഖരിച്ചത്