താൾ:Mevadinde Pathanam 1932.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം

നൻപോടു വൻപടനീളെ നിരന്നിതു. അസിപരശു നിശിതശരമസ്ത്രശസ്ത്രങ്ങൾതൻ ദാഹംശമിച്ചില്ല പറഞ്ഞുശത്രുക്കളും. പരിഭവിതവനഭട ഗർവ്വസർവ്വസ്വവും സഞ്ചൂർണ്ണനംചെയ്തുവീരപോരാളികൾ. വരവിജയവരവുകാൺ മേവാഡുദീപ്തമായ് വർദ്ധിച്ചു മാനവുംകീർത്തിയും നമ്മുടെ. ശുഭദിവസമിതുമഹിത മേവാഡിനേറ്റവും നൃത്തമാടീടുവിൻ താളം തകർക്കുവിൻ. മരണമഥ സമരമതിലേറ്റവീരർക്കുടൻ നിർവ്വാപനീരം കൊടുക്ക കണ്ണീരിനാൽ

രണ്ടാമങ്കം

രംഗം ഒന്നു

സ്ഥാനം - ആഗ്രയിൽ രാജാസഗരസിംഹന്റെ ഗൃഹം. സമയം - പ്രഭാതം. (രാജാസഗരസിംഹനും അദ്ദേഹത്തിന്റെ ദൗഹിത്രൻ അരുണസിംഹനും സംസാരിച്ചുകൊണ്ടിരിക്കുന്നു) സഗര - അരുണ! ദേവാർയുദ്ധത്തിൽ മുഗളസൈന്യത്തെ അമരസിംഹൻ തൃണംപോലെ അരിഞ്ഞു തള്ളീലോ! അരുണ - റാണാ അമരസിംഹൻ ധന്യനാണ്.

സഗര - അമരസിംഹൻ ചെറുപ്പത്തിലൊരു സുന്ദര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/47&oldid=217201" എന്ന താളിൽനിന്ന് ശേഖരിച്ചത്