Jump to content

താൾ:Mevadinde Pathanam 1932.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒന്നാമങ്കം

അജയ - മാനസീ! എന്തൊരു ജ്യോതിസ്സാണു്! മാനസി - എവിടെ? അജയ - ഭവതിയുടെ മുഖത്തു്. ഭയങ്കരതയുടേയും ആർത്തനാദത്തിന്റേയും ഈ ജന്മഭൂമിയിൽ, മരണദേവതയുടെ ഈ ലീലാക്ഷേത്രത്തിൽ, ഈ ഭയാനകമായ ശ്മശാനത്തിൽ, ഇതെന്തൊരു ജ്യോതിസ്സാണ്! കൊടുങ്കാറ്റുകൊണ്ടു ആ കോപിച്ച സമുദ്രത്തിലെ തിരമാലയിൽ പ്രഭാതസൂര്യ്യനെപ്പോലെയും കാർമ്മേഘങ്ങൾക്കിടയിൽ സ്ഥിരവും നീലവർണ്ണവുമായ ആകാശമെന്നപോലെയും, ദുഃഖത്തിന്റെ ഉപരികരുണയെന്നപോലെയും - ഇതു് ഏതൊരു ദേവതയാണു! ഈ സൌന്ദര്യ്യം! ഈ മഹത്വം! ഈ വിസ്മയം! വളരെ അപൂർവ്വം തന്നെയാണ്! മാനസീ! (മാനസിയുടെ കരം ഗ്രഹിക്കുന്നു) മാനസി - അജയ!

രംഗം എട്ട്.

സ്ഥാനം - മേവാഡിൽ ഒരു വീഥി. സമയം - പ്രഭാതം. (അമരസിംഹൻ, ഗോവിന്ദസിംഹൻ, അജയസിംഹൻ, സാമന്തന്മാർ മുതലായവർ യുദ്ധത്തിൽ ജയിച്ചു കൊണ്ടുള്ള വരവ്. ചാരണന്മാർ മേവാഡിന്റെ ജയത്തെക്കുറിച്ചു പാടുന്നു). (കളകാഞ്ചി സമരമതുസമവസിതമമരർവരവായീ മേവാഡുമർയ്യാദ രക്ഷിച്ചുമാനികൾ

ദിനരമണകുലമഹിമ തകിടുപൊടിയാക്കുവാ-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/46&oldid=217200" എന്ന താളിൽനിന്ന് ശേഖരിച്ചത്