താൾ:Mevadinde Pathanam 1932.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റ്റിയതു്? (ആത്മഗതം) അയ്യോ! ഈ സാധുവിന്റെ സ്ഥിതി വളരെ കഷ്ടത്തിലാണല്ലോ. മുറിയേറ്റവൻ - ഇവിടെ, ഇവിടെ. (കൈകൊണ്ടു കാണിക്കുന്നു) അമ്മേ! നിങ്ങളാരാ? മാനസി - മിണ്ടാതെ കിടക്കു, സംസാരിക്കരുതു്. (വെടിയുണ്ടയെടുത്തു കളഞ്ഞു, പട്ടീസ്സുവെച്ചു കെട്ടി, ഒരു ഭടനോടു് ആംഗ്യം കാണിക്കുന്നു) ആ കിണ്ണോന്നു് ഇങ്ങട്ടെടുത്തുതരൂ. (ഭടൻ കിണ്ണമെടുത്തു കൊടുക്കുന്നു) പേടിക്കാനൊന്നൂല്യ. ഈ മരുന്നു കുടിച്ചോളു. (അയാൾ മരുന്നു കുടിക്കുന്നു. അടുത്തുതന്നെ വേറൊരു ഭടൻ കിടന്നു നിലവിളിക്കുന്നു. മാനസി അയാളുടെ അടുത്തുചെന്നു പ റയുന്നു) നിങ്ങൾ മിണ്ടാതെ കിടക്കു. നിങ്ങളെ ശുശ്രൂഷിക്കുവാൻ വേണ്ടതൊക്കെ ചെയ്യുന്നുണ്ടു. (ഒരു രാജപുത്ര ഭടനോടു് ആംഗ്യം കാണിക്കുന്നു. അയാൾ പോകുന്നു. അപ്പോൾ മുറിവേറ്റു കിടക്കുന്ന രണ്ടാമനോടു പറയുന്നു) നിങ്ങളൊന്നു മിണ്ടാതെ കിടക്കു; ഞാനിപ്പോൾ വന്നേക്കാം. മൂന്നാമതൊരാൾ - ഹാ! രാമ! രാമ! എന്റെ പ്രാണൻ പോയാൽ മതിയായിരുന്നു! മാനസി - (മൂന്നാമത്തവന്റെ അടുത്തുചെന്നു അവനെ നോക്കിക്കൊണ്ടു പായുന്നു.)

ഇനീം ജീവൻ പോയിട്ടില്ല (ഒരു ഭടനോട്) ഇവിടെ നോക്കു!


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/44&oldid=217198" എന്ന താളിൽനിന്ന് ശേഖരിച്ചത്