കൊടിയും പിടിച്ചുകൊണ്ടു് അജയസിംഹൻ പ്രവേശി ക്കുന്നു) അജയ--ജയ്! മേവാഡ് കേ റാണാകീ ജയ് ! ഭടന്മാർ -- ജയ് മേവാഡ് കേ റാണാകീ ജയ് ! ഹിദാ -- (രണ്ടു കൈകളും പൊക്കി) ദൈവമേ! ര ക്ഷിക്കണേ! എന്നെ കൊല്ലരുതേ! എൻറെ ജീവൻ പോ യിട്ടില്യേ! എന്നെ കൊല്ലരുതേ! എന്നെ ബ ന്ധിച്ചോളു. അജയ -- നിങ്ങളാരാ? ഹിദാ -- ഞാൻ ചക്രവർത്തിയുടെ സൈന്യത്തിൻറെ നായകനാ ? അജയ -- ഈ സമയത്തും പടക്കളം വിട്ടു നിങ്ങളി വിടെക്കിടക്കുന്നതെന്താണു് ? ഹിദാ -- ഏ! ഞാനോ, ഏ! ഞാനോ, ഇവിടെ കി ടക്കാൻ വല്യ ഒരു കാരണണ്ടു. എന്നാലതെനിക്കു തോന്ന്ണ്ല്യ. എൻറെ ജീവനെ എനിക്കുതരണേ! അജയ -- നോക്കു! ഇവനാ മേവാഡിനെ ജയിക്കാൻ വന്നേക്കണേ! പേടിക്കേണ്ട, തൻറെ പ്രാണൻ ഞങ്ങൾക്കു വേണ്ട. രാജപുത്താന മുഴുവനും വിജയഘോഷം മുഴ ങ്ങട്ടെ! ഹിദാ -- ഓ! എന്തെങ്കിലും ആയിക്കോട്ടെ. എനി ക്കതിൽ തരക്കേടൊന്നൂല്യ. ( അജയസിംഹൻ സൈന്യത്തേയുംകൊണ്ടു പോ കുന്നു) ഹിദാ -- ആവൂ! ജീവിച്ചു -- ഊ- ഊ- ഊ -ദാഹിക്കുണു !
! വെള്ളം! വെള്ളം !
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.