താൾ:Mevadinde Pathanam 1932.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹിദാ -- രാജപുത്രന്മാരുടെ ശബ്ദാണല്ലോ ഈ കേ ക്കണേ? നമ്മുടെ ഭടന്മാരുടെ ശബ്ദോന്നും കേക്കാനൂല്യ. എന്താ അവർ യുദ്ധം ചെയ്യണ് ല്യേ ? ഹുസ്സേൻ -- എന്താ യുദ്ധം ചെയ്യാതിരിക്കാൻ ? അ ങ്ങന്താ ഒരു പ്രാവശ്യം ഒന്നു ചെന്നുനോക്കാത്തതു ? അങ്ങുന്നാണല്ലൊ സേനാപതി? ഹിദാ -- അതേ, ഞാൻ തന്നെ സേനാപതി. എന്നാൽ കൂടാരത്തിൻറെ പുറത്തു പോകേണ്ട ആവശ്യംത ന്നെ വരില്ല. ഈ രാജപുത്രന്മാർക്കെല്ലാവർക്കും കൂടി എൻറെ അളിയൻ ഇതായത്തുഖാനൊരുത്തൻ മതീലോ ? ഈ പാവങ്ങളുണ്ടോ എന്നോടു യുദ്ധം ചെയ്യുന്നു! ഹുസ്സേൻ -- ഇതു ശരിതന്നെയാണങ്ങുന്നേ! ഇതാ രാ ജപുത്രന്മാരുടെ അട്ടഹാസം പിന്നേം കേൾക്കുന്നു. ഇതാ പിന്നേം ആ അട്ടഹാസംതന്നെ! അങ്ങുന്നേ ലക്ഷണം ന ല്ലപന്തിയല്ല. ഹിദാ -- എന്താ നടക്കുന്നതെന്നു ഹുസ്സേനൊന്നുപോ യി അറിഞ്ഞുവരു. ഹുസ്സേൻ -- അതു ശര്യാ. (പോകാൻ ഭാവിക്കുന്നു) ഹിദാ -- അല്ലെങ്കിൽ വേണ്ട, നിങ്ങളിവിടത്തന്നെ യിരിക്കു. സന്ധ്യക്ക് എനിക്കു തന്നെ ഇരുന്നൂടാ. ങ്ങനെ ഒരു ദുശ്ശീലം. ഹുസ്സേൻ -- ഇതൊരു ദുശ്ശീലംതന്നെയെന്നല്ലാതെ മ റെറാന്നും പറയാൻ കാണാനില്യ. ഹിദാ -- ഇതാനോക്കു, പിന്നേയും കോലാഹലം

കേൾക്കുണു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/38&oldid=207859" എന്ന താളിൽനിന്ന് ശേഖരിച്ചത്