പ്പോളിതെൻറെ ഹൃദയം മുഴുവൻ നിറഞ്ഞു വഴിയുന്നു. ഇ തെനിക്കു നവമായൊരുത്സവമാണ്. പരമാനന്ദമാണു്. വൈവാഹികസുഖം ഇതിൻറെ മുമ്പിലെത്ര നിഷ്പ്രഭം ! രംഗം ഏഴു്
സ്ഥാനം--മേവാഡുയുദ്ധക്ഷേത്രം സമയം--സന്ധ്യ. (ഹിദായത്താലിയും ഹുസ്സേനും സംസാരിച്ചുകൊണ്ടു കൂടാരത്തിലിരിക്കുന്നു. പുറത്തു യുദ്ധകോലാഹലം മുഴങ്ങുന്നു. വാതുക്കൽ രണ്ടു ഭടന്മാർ ഊരിയ വാൾ ധരിച്ചു നിൽക്കുന്നു. ഹിദം -- മേവാഡുസൈന്യം എത്രയുണ്ടെന്നോ നിങ്ങൾക്കു തോന്നണേ ? ഹുസ്സേൻ -- ഏകദേശം അമ്പതിനായിരം. ഹിദാ -- ഹ! ഹ! ഹ! ഹ! എന്നാലിതുവരേം രാജ പുത്രന്മാരോടാതിരിക്കുണുലോ? ഹുസ്സേ -- ഉവ്വ് ! അങ്ങുന്നേ! ഹിദാ -- രാവിലെ മുതൽ യുദ്ധം തുടങ്ങീതല്ലേ? എ ന്നാലവർ ഓടുന്ന വട്ടോന്നും കാണാനില്ലല്ലോ? ഹുസ്സേൻ -- ഒന്നുകിൽ ജയിക്കണം അല്ലെങ്കിൽ മരി ക്കണം എന്നുറപ്പിച്ചുകൊണ്ടാ അവർ പോർക്കളത്തിലേക്കു വന്നിരിക്കണേ. ഹിദാ -- അവർക്കു യുദ്ധം ചെയ്യാനേതാണ്ടറിയമെന്നാ തോന്നണേ.
ഹുസ്സേൻ -- ഏകദേശം അങ്ങനെതന്നെയാ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.