അതുമല്ല. എന്നാലിതിൽ പരിശുദ്ധനായിരിക്കാൻ കഴി യുന്നേടത്തോളം അജയൻ സൂക്ഷിക്കണം. (അജയൻ പോകുന്നു) മാനസി (സ്വഗതം) അജയ! പൊക്കോളു! യുദ്ധക്ക ളത്തിലേക്കു പൊക്കോളു. എന്റെ ശുഭാകാംക്ഷ അങ്ങ യുടെ കവചമായിത്തീരട്ടെ! യുദ്ധത്തിൽ അനവധി ആളു കൾ മരിക്കുമല്ലോ. അവരുടെ സ്ഥിതിയെന്താ? അവരു ടെ ഭാർയ്യമാരും കുട്ടികളും അമ്മമാരും അവരുടെ രക്ഷക്കു വേണ്ടി ഞാൻ ചെയ്യുന്നതുപോലെ പ്രാർത്ഥിക്കാതിരിക്കു മോ? അതിലെത്രപേരുടെ പ്രാർത്ഥനയാണു നിഷ്പലമായി പ്പോകുന്നതു്? ഇതിനെന്താ ഒരു ശരണം ? (അശ്രുപൂർണ്ണങ്ങളായ നേത്രങ്ങളോടുകൂടി ആകാശ ത്തേക്കു നോക്കിക്കൊണ്ടു നിൽക്കുന്നു. തെല്ലു കഴിഞ്ഞപ്പോൾ വദനം പ്രസന്നമാകയും താളം പിടിച്ചുകൊണ്ടു ഇപ്രകാ രം പറകയും ചെയ്യുന്നു) ഞാനൊരുകാർയ്യം ചെയ്യും. യുദ്ധത്തിൽ മരിക്കുന്ന വർക്കു ഒരു സഹായവും എന്നെക്കൊണ്ടു ചെയ്യാൻ സാധി ക്കില്ല. എന്നാൽ മുറിയേററു കിടക്കുന്നവരെ ശുശ്രൂഷിക്കും. ഞാനിതുതന്നെ ചെയ്യും. എന്താതുകൊണ്ടു തരക്കേടു് ? (റാണി രുഗ്മിണി പ്രവേശിക്കുന്നു) റാണി -- മാനസീ ! നീയൊന്നും കേട്ടില്ലേ? മാനസി -- എന്താതു് ? റാണി -- നിൻറച്ഛൻ യുദ്ധക്കളത്തിലേക്കു
പോയതു് ?
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.