താൾ:Mevadinde Pathanam 1932.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാനസി എത്ര കൌതുമുള്ള കുട്ടി! ഇവനെ എനിക്കു തരോ ? പിച്ച -- അമ്മേ! ഇവനെന്നെപിരിഞ്ഞിരിക്കില്ല. മാനസി -- കൊള്ളാം! ഇവൻ നിങ്ങടെ കൂടത്തന്നെ പാർക്കട്ടെ. എന്നാൽ പതിവായി എൻറെ അടുക്കൽ കൊണ്ടുവരണം. ഇതു വാങ്ങിക്കോളു. (ഒരു വെള്ളി നാണ്യം കൊടുക്കുന്നു) പിച്ച -- അമ്മ നന്നായിരിക്കട്ടെ! നാടും നിലനി ൽക്കട്ടെ! (ബാലനേയുംകൊണ്ടു പിച്ചക്കാരി പോകുന്നു) മാനസി -- ഈ പിച്ചക്കാരി, 'നന്നായിരിക്കട്ടെ' എ ന്നു പറഞ്ഞതു് എത്ര മധുരമായി തോന്നുന്നു! ഇതിനു ജ യഭേരിയേക്കാൾ ബലം കൂടും. അമ്മയുടെ അനുഗ്രഹ ത്തേക്കാൾ സ്നേഹവും കൂടും. ഇളംപൈതലിൻറെ കി ളിക്കൊഞ്ചലിനേക്കാൾ മധുരവുമായി തോന്നുന്നു. (അജയസിംഹൻ വരുന്നു) അജയ -- മാനസീ ! മാനസി -- അജയനോ? വരു, വരു. ഇപ്പോഴെനി ക്കു വളരെ സന്തോഷമായ സമയമാണ്. എൻറെ ഈ സന്തോഷത്തിൽ അജയനും പങ്കുകൊണ്ടോളു. അജയ -- എന്താത്ര സന്തോഷത്തിനു കാരണം? മാനസി -- സന്തോഷം തികഞ്ഞുള്ള സമയമാണു്. ശരന്നദിയെപ്പോലെ അതു തികഞ്ഞും തെളിഞ്ഞുമിരിക്കുന്നു. എന്താന്നോ? ഒരു പിച്ചക്കാരി എന്നെ ഇന്നു്

അനുഗ്രഹിച്ചിട്ടു പോയിരിക്കുന്നു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/29&oldid=207824" എന്ന താളിൽനിന്ന് ശേഖരിച്ചത്