ഹുസ്സേൻ -- അങ്ങിനെയാണെങ്കിൽ അതൊരു വലി യ ഞൊടിയെന്നുതന്നെ പറയേണ്ടിവരും. ഹിദാ -- ഇല്ല, അത്രയൊന്നും വലിയതല്ല. കൊള്ളാം, ഇപ്പോൾ പൊക്കോളു. ഞാനൂണു കഴിക്കാൻ കൾ പോണു. (ഹുസ്സേൻ പോകാൻ ഭാവിക്കുന്നു. ഹിദായത്തു ഖാൻ വീണ്ടും അയാളെ വിളിക്കുന്നു) ഹുസ്സേൻ, നിങ്ങളി തു നല്ലവണ്ണം കേട്ടിട്ടു പൊക്കോളു. നോക്കു, ഞാൻ സേ നാപതിയാണെന്നു എപ്പോഴും ഓർമ്മയുണ്ടായിരിക്കണം. ഹുസ്സേൻ -- വളരെ ശരി അങ്ങുന്നേ! ഹിദാ -- പോകാം. (ഹുസ്സേൻ പോകുന്നു) ഹിദാ -- കൊള്ളാം, ഈ കാഫിർമാരെ ജയിക്കുന തിൽ തെരുക്കോ ? ഇവരോടു യുദ്ധംചെയ്യേണ്ട ആവശ്യം തന്നെ ഉണ്ടാവില്ല! പീരങ്കികളുടെ രണ്ടുനാലു ശബ്ദം കേട്ടാൽ ഉടനെ ഓടുന്നതു കാണാം. പിന്നെ ഒരുത്തരേം കണികാണാൻ പോലും കിട്ടില്ല. (വിറച്ചുംകൊണ്ടു പോകുന്നു)
രംഗം ആറു്. സ്ഥാനം--ഉദയപുരത്തിൽ ഉദയസാഗരസരസ്തീരം-- സമയം -- പ്രഭാതം. (മേവാഡിലെ രാജകന്യ മാനസി തനിയെ ചുറ്റി നടക്കുന്നു)
(പാടുന്നു)
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.