Jump to content

താൾ:Mevadinde Pathanam 1932.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യെടുത്ത് അടുത്തുണ്ടായിരുന്ന ഒരു കണ്ണാടിയിലെറിഞ്ഞു തകർക്കുന്നു. കണ്ണാടി പൊടിഞ്ഞുവീഴുന്നു) ഗോവിന്ദ -- സാമന്തന്മാരേ! നിങ്ങളെല്ലാവരുമായു ധമെടുക്കുവിൻ! (റാണയുടെ കൈപിടിച്ചുകൊണ്ടു) റാ ണാതിരുമേനീ! എഴുന്നള്ളിയാലും! റാണ -- ഗോവിന്ദസിംഹ! നമുക്കു യുദ്ധംചെയ്യാം. മുഗളദൂത! പൊയ്യൊൾക. ഞങ്ങളെല്ലാവരും യുദ്ധത്തി നു സന്നദ്ധന്മാരായിരിക്കുന്നുവെന്നു തൻറെ സേനാപതി യോടു പറഞ്ഞേക്കു. ഹരിക്കാരൻ! എൻറെ കുതിരയെ വേഗം തയാറാക്കു. സത്യവതി -- ജയ് ! മേവാഡ് കേ റാണാകീ ജയ്! സാമന്തന്മാർ -- ജയ് ! മേവാഡ് കേ റാണാകീ ജയ് ! രംഗം നാലു് സ്ഥാനം-ആഗ്രയിൽ മഹാബത്തുഖാൻറെ ഗൃഹം-- സമയം പ്രഭാതം. (സേനാപതി മഹാബത്തുവാഖാനും സർ ദാർ, അബ്ദുല്ലയും സംസാരിച്ചുകൊണ്ടു നിൽക്കുന്നു) മഹാബ -- എന്ത്, ഹിദായത്തുഖാൻ സേനാപതി യായോ? അബ്ദുല്ല -- ഉവ്വ് ശര്യാ. മഹാബ -- ഹിദായത്തുഖാൻ സേനാപതിയായെന്നു നിങ്ങൾക്കു തീർച്ചയുണ്ടോ?

അബ്ദു -- തീർച്ചയാണു്. ഹിദായത്തുഖാൻകൂടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/21&oldid=207816" എന്ന താളിൽനിന്ന് ശേഖരിച്ചത്