താൾ:Mevadinde Pathanam 1932.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കാത്തപക്ഷം നിങ്ങളുടെ സേനാനായകത്വം ഞാൻ വഹിക്കുന്നതാണു്. ഗോവിന്ദ -- ദേവീ! നിങ്ങളാരാണു്? ഈ ഘോരാന്ധ കാരത്തിൽ തടില്ലതപോലെ വിളങ്ങുന്ന നിങ്ങളാരാണ് ? കോമളവും ഗംഭീരവുമായ ഈ വജ്രദ്ധ്വനി ആരുടേ താണ് ?

റാണ -- സത്യംപറയുക, നീയാരാണ് ? സത്യവ -- തിരുമേനി! ഞാനൊരു ചാരണിയാണു്. മേവാഡിലെ ഗ്രാമങ്ങളിലും താഴ്വരകളിലും ഞാൻ മേവാഡിൻറെ മാഹാത്മ്യങ്ങൾ പാടിക്കൊണ്ടു സഞ്ചരിക്കയാണു്. ഇതിലധികമെന്നെപ്പററി ഇവിടെ പരിചയപ്പെടു ത്തേണ്ട ആവശ്യമില്ല. സാമന്തന്മാർ -- ആശ്ചർയ്യം! ആശ്ചർയ്യം! സത്യ -- സാമന്തന്മാരേ! ഉദയസാഗരത്തിലെ പ്രാ സാദഞ്ജരങ്ങളിൽ റാണാ തിരുമനസ്സു സ്വപ്നംകണ്ടു കൊണ്ടു ശയിക്കട്ടെ. നിങ്ങളെ യുദ്ധക്കളത്തിലേക്കു ഞാൻ നയിച്ചുകൊള്ളാം. ഗോവിന്ദ -- ഇതെന്താണ് ? എൻറെ ശരീരത്തിൽ ഈ യുവതേജസ്സെവിടുന്നു വന്നു? ഈ ആനന്ദഭാരവും ഉത്സാഹവും എവിടുന്നു വന്നെന്നെ മുക്കിക്കളഞ്ഞു? സാമന്തന്മാരേ! മഹാറാണാ പ്രതാപസിംഹൻറെ പുത്രനെ അപമാനത്തിൽനിന്നും നിങ്ങൾ രക്ഷിക്കണേ! ഈ വിലാസത്തെ ചവിട്ടിത്തേച്ചുകളയുവിൻ! ഈ കളിപ്പാട്ടങ്ങൾ നശിപ്പിക്കുവിൻ!

(ഗോവിന്ദസിംഹൻ പിച്ചളകൊണ്ടുള്ള ഒരു കട്ടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/20&oldid=207815" എന്ന താളിൽനിന്ന് ശേഖരിച്ചത്