രംഗം) അഞ്ചാമങ്കം
അരുണ - ഞങ്ങളെല്ലാവരും പാടും; ആരാണു തടുക്കുന്നതെന്നു കാണട്ടെ, അമ്മ പാടു. ഹിദാ - നിങ്ങളിനി പാടുകയാണെങ്കിൽ നിങ്ങളെ ഞാൻ തടവിലാക്കും. സത്യവ - കാര്യ്യം തരക്കേടില്; നിങ്ങൾ ഞങ്ങളെ തടവുകാരാക്കിക്കൊള്ളുക. നിങ്ങളുടെ അന്ധകാരം നിറഞ്ഞ ജെയിൽമുറിയിലിരുന്നുകൊണ്ടു ഞങ്ങൾ ദുഃഖപരിപൂർണ്ണമായ ഈ പാട്ടുതന്നെ പാടും. ഉണ്ണി! പാടു. ഹിദാ - നല്ലകാര്യ്യം! എന്നാൽ നിങ്ങളെ ഞാൻ തടവുകാരാക്കിയിരിക്കുന്നു. (മുമ്പോട്ടു ചെല്ലുന്നു) അരുണ - (വാളൂരിക്കൊണ്ടു) പ്രാണനിൽ കൊതിയുണ്ടെങ്കിലോർമ്മ വെച്ചോളു. അമ്മയെ തൊട്ടുപോകരുതു. ഹിദാ - എടാ! അധിക പ്രസംഗിച്ചെക്ക! വക്ക് വാളു്. അരുണ - (കോപത്തോടെ) വപ്പിയ്ക്കു! ഹിദാ - ഭടന്മാരേ! ഇവനെ കൊന്നുകളയുവിൻ. (ഭടന്മാരരുണനോടെതിർക്കുന്നു. അരുണനവരോടു പോരാടുന്നു) സത്യവ - ആശ്ചര്യ്യം! ആശ്ചര്യ്യം! മകനേ! അമ്മയെ രക്ഷിക്കുക. (ഒരു ഭടൻ മുറിവേറ്റു വീഴുന്നു.) സത്യവ - ആശ്ചര്യ്യം! ആശ്ചര്യ്യം! മകനേ! പ്രാണനിരിക്കേ
വാൾവെക്കരുതു്. ഇങ്ങനെതന്നെവേണം. ഹാ! എന്തൊരാനന്ദം! (ഹിദായത്താലിയും അരുണനെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.