Jump to content

താൾ:Mevadinde Pathanam 1932.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) അഞ്ചാമങ്കം

മഹാരാജാവിപ്പോൾ റാണാ അമരസിംഹനല്ല. നിങ്ങളുടെ രാജാവിപ്പോൾ നോമാണു. ദുർഗ്ഗപാല - അവിടുന്നാണോ? ഞാനിതറിഞ്ഞിരുന്നില്ല. അങ്ങിനെത്തന്നെയാണെങ്കിലും റാണാ അമരസിംഹൻ തിരുമേനിയുടെ ആജ്ഞയില്ലാതെ വാതിൽ തുറക്കാവുന്നതല്ല. ഗജ - (തന്റെ ഭടന്മാരോടു) ഇവന്റെ കയ്യിൽനിന്നു വാതിലിന്റെ താക്കോൽ തട്ടിപ്പറിക്കു. ദുർഗ്ഗപാല - എന്റെ പ്രാണനുള്ളപ്പോൾ താക്കോൽ തൊടുവാൻ സാധിക്കയില്ല. (വാളൂരുന്നു). ഗജ - തരക്കേടില്ല. എടോ! ഇവനെ കൊന്നു കളയുക. ഒന്നാം നാഗരികൻ - (മറ്റുള്ളവരോടു) എന്താണെല്ലാം നോക്കിക്കൊണ്ടു നില്ക്കുന്നതു്? ആക്രമിക്കുവിൻ! (എല്ലാവരുംകൂടി ഗജസിംഹനെ ആക്രമിക്കുന്നു.) ഗജ - സമർത്ഥന്മാരേ,- (ഗജസിംഹന്റെ ഭടന്മാർ നാഗരികന്മാരേയും ആക്രമിക്കുന്നു. ഇതിനിടയ്ക്കു അനേകം മുഗളഭന്മാരോടുകൂടി റാണാ അമരസിംഹനും അവിടെ എത്തുന്നു.) റാണ - ഭടന്മാരേ! ആയുധം വെപ്പിൻ! (മുഗളഭടന്മാരെക്കണ്ടിട്ടു ഭടന്മാർ ആയുധം പിൻവലിക്കുന്നു.)

റാണ - മഹാരാജാ ഗജസിംഹൻ നിങ്ങൾക്കിവിടെ കാര്യ്യമെന്താണു?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/192&oldid=217362" എന്ന താളിൽനിന്ന് ശേഖരിച്ചത്