Jump to content

താൾ:Mevadinde Pathanam 1932.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (നാലാം

മഹാബ - ഇതുകൊണ്ടങ്ങയ്ക്കെന്താണൊരു ലാഭം? ഗോവിന്ദ - ലാഭമോ? ഇതിൽ വേറെ വിശേഷമൊന്നുമില്ല. എന്നാൽ നിങ്ങൾ ധർമ്മത്താൽ മുസൽമാനായിത്തീർന്നുവെങ്കിലും ജാതിയാൽ ഹിന്ദുവാണല്ലൊ. വിശേഷിച്ചും റാണാ പ്രതാപസിംഹന്റെ സഹാദരപുത്രനുമാണല്ലൊ. അതിനാൽ നിങ്ങളുടെ കൈകൊണ്ടു മരിക്കുന്നതിൽ കുറച്ചൊരു മാനമുണ്ടു. മഹാബ - അങ്ങുന്നു സൽത്രംബർ രാജാ ഗോവിന്ദസിംഹനോ? ഗോവിന്ദ - ഹാ! ഹാ! ഹാ! മനസ്സിലാക്കിയോ മഹാബത്തുഖാൻ! നിങ്ങളുടെ കൈകൊണ്ടു ഞാൻ മരിക്കാനാഗ്രഹിക്കുന്നുവെന്നു പറഞ്ഞതിന്റെ താല്പര്യ്യമിപ്പോൾ മനസ്സിലായോ? മഹാബത്തുഖാൻ! നിങ്ങളിന്നു മേവാഡിനെ ജയിച്ചിരിക്കുന്നു. മേവാഡിനെ ധ്വംസനം ചെയ്തിരിക്കുന്നു. എന്നാലുദയപുരം ദുർഗ്ഗത്തിൽ പ്രവേശിക്കാൻ നിങ്ങളെ ഞാനനുവദിക്കയില്ല. ഇപ്പോൾ മേവാഡിൽ സൈന്യമില്ല. ഇനി നിങ്ങൾക്കു യുദ്ധവും വേണ്ടിവരികയില്ല. ഞാൻ മേവാഡിലെ ഒടുക്കത്തെ വീരനാണു. മുഗളന്മാരുദയപുരം ദുർഗ്ഗത്തിൽ പ്രവേശിക്കുന്നതിനെ ഞാനേകനിതാ തടഞ്ഞു നില്ക്കുന്നു. എന്റെ പ്രാണ നെക്കളയാതെ നിങ്ങൾക്കു ദുർഗ്ഗത്തിൽ പ്രവേശിപ്പാനിടവരില്ല. ആയുധമെടുക്കാം. (ഗോവിന്ദസിംഹൻ വാളൂരുന്നു) മഹാബ - എന്നാൽ വീരശ്രേഷ്ഠ! ഞാൻ ദുർഗ്ഗത്തിൽ

പ്രവേശിക്കണമെന്നുതന്നെ ആഗ്രഹിക്കുന്നില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/187&oldid=217357" എന്ന താളിൽനിന്ന് ശേഖരിച്ചത്