രംഗം) അഞ്ചാമങ്കം
ഗോവിന്ദ - അപ്രകാരമുണ്ടാകുന്നതിനു മുമ്പിൽ എന്റെ തലയിലിടിവീഴട്ടേ. മഹാബ - എന്നാൽ പിന്നെ താങ്കൾക്കെന്താവേണ്ടതു? ഗോവിന്ദ - എനിക്കു മരിക്കണം. ഞാൻ വളരെ വൃദ്ധനായി. എനിക്കിപ്പോൾ മരിക്കണം. യുദ്ധംചെയ്തു കൊണ്ടുതന്നെ മരിക്കണം. എന്നാൽ വല്ലസാധാരണക്കാരോടായാൽ പോരാ. നിങ്ങളുടെ കൈകൊണ്ടു മരിക്കണം. നിങ്ങളോടു പടവെട്ടി ഞാൻ മരിക്കും. മഹാബ - താങ്കൾക്കു ഭ്രാന്തല്ലേ? ഗോവിന്ദ - അല്ല മഹാബത്തു്! ഞാൻ ഭ്രാന്തനല്ല. ദ്വന്ദ്വയുദ്ധം ചെയ്തു ഞാൻ നിങ്ങളെ കൊല്ലാനാണു വന്നിട്ടുള്ളതെന്നു നിങ്ങൾ വിചാരിച്ചേക്കാം- ഹാ ദൈവമേ! എനിയ്ക്കിപ്പോളത്രയും ശക്തിയുണ്ടായിരുന്നെങ്കിൽ! ഇല്ല മഹാബത്തുഖാൻ! ഇന്നു ദ്വന്ദ്വയുദ്ധത്തിൽ നിങ്ങളെ ജയിക്കുവാൻ സാധിക്കില്ലെന്നെനിക്കറിയാം. എന്നാലെനിക്കു മരിക്കുവാൻ കഴിയും. അതു നിങ്ങളുടെ കൈകൊണ്ടു വേണം. മഹാബ - ഇതെന്താശ്ചര്യ്യം!
ഗോവിന്ദ - ഇതിലാശ്ചര്യ്യപ്പെടുവാനൊന്നുമില്ല. പരേതനായ റാണാ പ്രതാപസിംഹന്റെ കൂടെ താമസിച്ചിരുന്ന കാലത്തു ഞാൻ ചുരുങ്ങിയതു് അമ്പതു യുദ്ധങ്ങൾ നടത്തീട്ടുണ്ടു്. എന്റെ ശരീരത്തിൽ വെട്ടേറ്റ പടുക്കളെണ്ണിയാലൊടുങ്ങില്ല. ഒടുക്കത്തെ വ്രണം നിങ്ങളുടെ വാളുകൊണ്ടായിരിക്കണമെന്നാണെന്റെ മോഹം-
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.