താൾ:Mevadinde Pathanam 1932.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മോഡിന്റെ പതനം (നാലാം

ഹിന്ദുക്കളേ! നിങ്ങളൊക്കെക്കൂടി നിങ്ങളുടെ രാജ്യത്തെ നശിപ്പിച്ചുകളഞ്ഞിരിക്കുന്നു; എന്നാലതോടുകൂടി നിങ്ങളുടെ മനുഷ്യത്വത്തേയും നിങ്ങളുപേക്ഷിച്ചുവല്ലൊ! (ഒരു ഭടൻ വരുന്നു.) മഹാബ - എന്താ വിശേഷം? ഭടൻ - രാജകുമാരൻ തിരുമനസ്സുകൊണ്ടു സൈന്യത്തോടുകൂടിയെഴുന്നള്ളിയിരിക്കുന്നു. മഹാബ - വന്നിട്ടുണ്ടോ? നന്നായി, പൊയ്ക്കോളു. (ഭടൻ പോകുന്നു) മഹാബ - ഇപ്പോൾ സൈന്യത്തേയും കൊണ്ടുവരേണ്ടുന്ന ആശ്യമുണ്ടായിരുന്നില്ലല്ലൊ. മേവാഡിന്റെ കഥ ഞാൻതന്നെ കഴിച്ചുവെച്ചിരുന്നു. എന്നാൽ സൈന്യത്തേയുംകൊണ്ടു ഉദയപുരദുർഗ്ഗത്തിൽ പ്രവേശിക്കുവാനാഗ്രഹിച്ചിരുന്നില്ല. ആ പ്രവൃത്തി രാജകുമാരൻ - ഒരു മുഗളൻതന്നെ നടത്തിക്കൊള്ളട്ടെ. എന്റെ പ്രവൃത്തി ഇവിടെ അവസാനിച്ചിരിക്കുന്നു. (ഗോവിന്ദസിംഹൻ പ്രവേശിക്കുന്നു.) മഹാബ - താങ്കളാരാണ? ഗോവിന്ദ - ഞാൻ മോഡിലെ ഒരു സേനാപതിയാണു. മഹാബ - ഇവിടെയെന്തിനു വന്നു? ഗോവിന്ദ - പറയാം ഞാനൊന്നാശ്വസിക്കട്ടെ.

മഹാബ - റാണാ അമരസിംഹൻ സന്ധിചെയ്വാൻ വേണ്ടി താങ്കളെ അയച്ചിരിക്കയാണോ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/185&oldid=217355" എന്ന താളിൽനിന്ന് ശേഖരിച്ചത്