താൾ:Mevadinde Pathanam 1932.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) അഞ്ചാമങ്കം

ട്ടെ. അയ്യോ! എന്റെ സർവ്വസ്വമേ! വൃദ്ധന്റെ ബലമേ! അന്ധന്റെ ആശ്രയദണ്ഡമേ! എന്റെ ഓമന മകനേ! ഒരു പ്രാവശ്യം - ഇല്ല, ഇല്ല. ഞാനെന്തിനു ദുഃഖിക്കുന്നു? സത്യവതി! അജയൻ പാവങ്ങളെ രക്ഷിപ്പാക്കാനാണു തന്റെ പ്രാണനുപേക്ഷിച്ചതെന്നു നിങ്ങൾ പറഞ്ഞതു പരമാർത്ഥമാണു. മേവാഡുഭൂവേ! രാക്ഷസി! ഇത്ര വളരെ പ്രാണങ്ങൾ ഭക്ഷിച്ചിട്ടും നിന്റെ കുക്ഷി നിറഞ്ഞില്ലേ? നീയാകട്ടെ നശിക്കാനൊരുങ്ങി. എന്നാൽ മറ്റുള്ളവരേയുംകൂടെ തിന്നൊടുക്കാതെ പോവില്ലെന്നാണു തോന്നുന്നതു. ഹാ! കഷ്ടം! എന്റെ സുവർണ്ണപ്രപഞ്ചം നശിച്ചു - ഇല്ല, ഇല്ല. എന്റെ അജയൻ മരിച്ചുവെന്നാരാണു പറയുന്നതു്? ഇല്ല, അവൻ മരിച്ചിട്ടില്ല. നോക്കു, ഇതാ അവനെന്റെ നേരെത്തന്നെ നോക്കുന്നു! ഇപ്പോഴും ജീവനുണ്ടു്. അജയ! അജയ! (ഗോവിന്ദസിംഹൻ അജയന്റെ ശവത്തിന്റെ സമീപത്തേക്കുചെല്ലുന്നു. മദ്ധ്യേ സത്യവതി ചെന്നുനില്ക്കുന്നു) സത്യവ - ഗോവിന്ദസിംഹ! വ്യസനത്താൽ ഭ്രാന്തനാവരുതു. നിങ്ങളുടെ പുത്രൻ സംസാരത്തിലില്ല. ഗോവിന്ദ - ഇല്ലേ? എന്റെ മകനില്ലേ? അതു ശരിയാണോ? എനിക്കു മറവി വന്നുപോകുന്നു. അജയ! അജയ! എന്റെ സർവ്വസ്വമേ! അജയ! (മുഖം മൂടുന്നു) സത്യവ - ഗോവിന്ദസിംഹ! നിങ്ങൾ വീരനാണല്ലൊ? പുത്രശോകത്താലിത്ര അധീരനാകുന്നതു നിങ്ങൾക്കു യോഗ്യമല്ല.

ഗോവിന്ദ - സത്യവതി, നിങ്ങളെന്തു പറയുന്നു?


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/178&oldid=217348" എന്ന താളിൽനിന്ന് ശേഖരിച്ചത്