യി മറെറവിടെയാണു പതിയുന്നതു്! ഹാ തിരുമേനി! എൻറെ ആ സുവർണ്ണകാലം പൊയ്പോയല്ലോ! (പറഞ്ഞുകൊണ്ടിരിക്കേ അദ്ദേഹത്തിനു വാക്കുകൾ പുറപ്പെടുന്നില്ല.) ജയസിംഹ -- ഗോവിന്ദസിംഹ! എന്താ മദ്ധ്യത്തിൽ നിർത്തിയതു് ? ശേഷവും പറയൂ. ഗോവിന്ദ -- ഞാനെന്തുപറയേണ്ടു? ഞാൻ വാക്കു കൾ തേടുന്നു. എന്നാൽ കിട്ടുന്നില്ല. റാണാ പ്രതാപ സിംഹൻറെ ആ മേവാഡിൽ ഇന്നെന്താണു കാണുന്നതു ? ആ ദാരിദ്ര്യദേവതയുടെ കുടിൽ തകർന്നുപോകുന്നതായും അതിൻറെ സ്ഥാനത്തു സുഖഭോഗങ്ങളുടെ കേളീഗൃഹ ങ്ങൾ പൊങ്ങിവരുന്നതായും ഞാൻ കണ്ടു. ആ മഹാത്മാവിൻറെ പുണ്യക്ഷേത്രത്തെ തട്ടിത്തകർത്തു് അതിൻറെ കല്ലുകൾകൊണ്ടു് ഐശ്വർയ്യത്തിൻറെ മണിമേടകൾ നിർമ്മിതങ്ങളായും ഞാൻ കണ്ടു. യാതൊരു പർവ്വതം ജയദ്ധ്വനിയാൽ മാറ്റൊലികൊണ്ടിരുന്നുവോ, യാതൊരു പർവ്വതം നിഷ്കളങ്കയശസ്സിനാൽ മഹത്തും പരിശുദ്ധവുമായി ത്തീന്നിരുന്നുവോ ആ പർവ്വതത്തിൻറെ തണലിൽ സുഖഭോ ഗങ്ങൾക്കുള്ള നികുഞ്ജവനങ്ങളുണ്ടാകുന്നതായി ഞാൻ ക ണ്ടിരിക്കുന്നു. അന്നത്തെ ആ മഹത്വം ധൂമമായ് പരിണ മിച്ച് ആകാശത്തിലലിയുന്നതായി എൻറെ ഈ ക്ഷീണ ദൃഷ്ടികൊണ്ടു ഞാൻ കണ്ടു. ജയസിംഹപ്രഭോ! സർവ്വസ്വ വും പൊയ്പ്പോയി. ഇനിയെന്താണവശേഷിച്ചിട്ടുള്ളതു ? ആ മഹത്വത്തിൻറെ ഒരു കിരണം മാത്രമിന്നു കഷ്ടിച്ചു
ശേഷിച്ചിട്ടുണ്ട്. ആ മഹത്വമിന്നു് അർദ്ധപ്രാണനായി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.