Jump to content

താൾ:Mevadinde Pathanam 1932.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) നാലാമങ്കം

രേയും കവച്ചുവച്ചു. മേവാഡു പിടിച്ചടക്കണമെന്നേ അവർക്കു താല്പർയ്യമുള്ളു. സാധുക്കളായ ഗ്രാമീണന്മാരുടെ ഗൃഹം ഭസ്മമാക്കുവാനവർക്കാഗ്രഹമില്ല. ആ കുറവു് അവിടുന്നുതീർത്തു. അവിടുന്നവരുടെ ധർമ്മത്തിന്റെ ഉച്ഛിഷ്ടം ഭക്ഷിച്ചു്, ഈ ഘാതകന്മാരായ ഭടന്മാരെ- നിന്ദിതന്മാരും മാംസലോലുപന്മാരുമായ ഈ നരകുക്കുരങ്ങളെ - സാധുക്കളായ ഗ്രാമവാസികളുടെ നേർക്കഴിച്ചു വിട്ടുവല്ലൊ. അവിടുന്നു മേവാഡിനെ ശ്മശാനമാക്കിത്തീർത്തിരിക്കുന്നു. നിർദ്ദോഷികളായ മനുഷ്യരുടെ ഹാഹാകാരത്താൽ ആകാശം മുഴങ്ങിക്കൊണ്ടിരിക്കുന്നു. എന്നാൽ മുഗളന്മാർക്ക് ഇങ്ങനെയൊരാശ ഒരിക്കലുമുണ്ടായിരുന്നില്ല. ദൈവമേ! ഇങ്ങനെയുള്ള സ്വരാജ്യദ്രോഹികൾക്കു നൽകുന്നതിനു് ഒരു ശിക്ഷ അങ്ങയുടെ അധീനത്തിലില്ലെന്നോ? ഈ ദ്രോഹികളുടെ തലയിലിടിവീഴുന്നില്ലല്ലൊ! മഹാബ - കല്യാണി, ഞാൻ നിങ്ങളെമാത്രം കരുതിയാണീയുദ്ധത്തിനു കോപ്പിട്ടതു. കല്യാണി - ഞാൻ നിമിത്തമോ? അതു പൊളി. മഹാബ - അല്ലാ, പൊളിയല്ല, സത്യമാണു. നിങ്ങളുടെ അച്ഛൻ മുസൽമാന്മാരോടുള്ള ദ്വേഷം ഹേതുവായി നിങ്ങളെ ഗൃഹത്തിൽനിന്നും ബഹിഷ്കരിച്ചതു ഞാനെന്നു കേട്ടുവോ, അന്ന്, ആ ദിവസം, ആ നിമിഷം ഞാൻ മേവാഡിനു വിരോധമായി ആയുധം ധരിച്ചു.

കല്യാണി - അങ്ങനെയാണെന്നിരിക്കട്ടെ. എന്നാൽ ധർമ്മത്തിന്റെ ഏതു സിദ്ധാന്തമനുസരിച്ചാണു് ഒ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/166&oldid=217335" എന്ന താളിൽനിന്ന് ശേഖരിച്ചത്