താൾ:Mevadinde Pathanam 1932.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (ആറാം

യാണു. രാജപുത്രജാതിയെത്തന്നെ നശിപ്പിക്കേണമെന്നു ഞാൻ കല്പന കൊടുത്തിരുന്നു. കല്യാണി - ഹാ! ദൈവമേ! അവിടുന്നെന്താണീ ചെയ്തതു? ഇതുതന്നെയോ എന്റെ ആരാദ്ധ്യദേവത? ഈ ഘാതകനെ ധ്യാനിച്ചുകൊണ്ടാണോ ഞാൻ സർവ്വവും പരിത്യജിച്ചതു? എന്നെ മൃത്യുവിനുപോലും വേണ്ടെന്നോ? ദൈവമേ! ഞാനൊരേദിവസം തന്നെ എന്റെ നാഥനേയും എന്റെ ജ്യേഷ്ഠനേയും ഒരുമിച്ചുതന്നെ കളഞ്ഞുവല്ലൊ! ഇന്നെന്നെപ്പോലെ നിർഭാഗ്യയാരാണു്? (മുഖം മറക്കുന്നു.) മഹാബ - എന്നാൽ നിങ്ങൾക്കറിയാമോ? ഞാനെന്തിനാ- കല്യാണി - പ്രഭോ! ഇല്ല. ഞാനറിയാനുമാഗ്രഹിക്കുന്നില്ല. എന്റെ മോഹം ഭഗ്നമായിക്കഴിഞ്ഞു. ഇത്രനാളും ഞാനവിടുത്തെ പൂജിച്ചിരുന്നു; എന്നാലിന്നു മുതൽ ഒരു മഹാശത്രുവായി ഞാനങ്ങയെ കരുതുന്നു. എനിയ്ക്കങ്ങയോടുള്ളടത്തോളം ശത്രുത, മുഗളന്മാരോടില്ല. മുഗളന്മാർ ഞങ്ങളുടെ ആരുമല്ല.

കാഫിർമാരെ വധിക്കണമെന്നാണു് അവരുടെ ധർമ്മമവരോടുപദേശിക്കുന്നതു്. എന്നാലങ്ങയാകട്ടെ ഈ ദേശത്തിന്റെ സന്താനമാണ്. അവിടുത്തെ സിരകളിൽ വിശുദ്ധരാജപുത്രരക്തമാണു പ്രവഹിക്കുന്നതു്. അല്പമായ ധനത്തിലുള്ള ലോഭംകൊണ്ടും ദ്വേഷംകൊണ്ടും അവിടുന്നു സ്വജാതിയെ നശിപ്പിക്കുവാൻ സന്നദ്ധനായല്ലൊ! നാഥ! ഞാനെന്താണു പറയേണ്ടതു? അവിടുന്നു മുഗളന്മാ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/165&oldid=217334" എന്ന താളിൽനിന്ന് ശേഖരിച്ചത്