Jump to content

താൾ:Mevadinde Pathanam 1932.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) നാലാമങ്കം

മൊന്നു നോക്കു. അവിടുന്നു പരിത്യജിച്ചവളും, ഹിന്ദുവുമായ ഭാര്യ്യ കല്യാണിയാണു ഞാൻ. മഹാബ - കല്യാണിയോ? കല്യാണി! അപ്പോളിവർ നിങ്ങളുടെ ജ്യേഷ്ഠനായ അജയസിംഹനെയാണൊ വധിച്ചതു്? കല്യാണി - അതേ. ഞാനെങ്ങനെത്തന്നെ ധ്യാനിച്ചു്. അങ്ങയുടെ പ്രേമം എന്റെ ജീവിതത്തിലെ ധ്രുവനക്ഷത്രമായി കരുതി ഈ ചെറുതോണിയെ ഈ അപാരസംസാരസാഗരത്തിൽ ഒഴുക്കിയൊ അന്നെന്റെ ജ്യേഷ്ഠൻ സന്തോഷത്തോടെ സ്വേച്ഛയായി എന്നെ രക്ഷിപ്പാനും ഈ സുഖദുഃഖങ്ങളിൽ പങ്കുകൊള്ളുവാനുമെന്റെ കൂട്ടുകാരനായി. മാർഗ്ഗമദ്ധ്യത്തിൽ അങ്ങയുടെ ചില ദുഷ്ടഭടന്മാർ ഞങ്ങളെ ആക്രമിച്ചപ്പോൾ ജ്യേഷ്ഠനു വല്ലാതെ മുറിപറ്റി. വളരെദിവസം ഇടിഞ്ഞുപൊളിഞ്ഞ ഒരു കുടിലിൽ താമസിച്ചു് അദ്ദേഹത്തെ ശുശ്രൂഷിക്കുകയും ഗ്രാമങ്ങളിൽചെന്നു ഭിക്ഷ വാങ്ങിക്കൊണ്ടുവന്നുകൊടുത്തു രക്ഷിക്കയും ചെയ്തിരുന്നു. അപ്രകാരമുള്ള എന്റെ ജ്യേഷ്ഠന്റെ ജീവനെയാണു് അങ്ങുന്നപഹരിച്ചതു്. നാഥ! ഞാനിനി എന്തിനു ജീവിക്കുന്നു? എന്നേയും കൊന്നുകളഞ്ഞേക്കു. മഹാബ - ഇല്ല, നിങ്ങളെനിക്കു മാപ്പുതരണം. കല്യാണി - ഇത്രയും ഗ്രാമവാസികളെ വധിച്ചതങ്ങയുടെ ആജ്ഞപ്രകാരമാണോ?

മഹാബ - അതേ, എന്റെ കല്പനപ്രകാരംതന്നെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/164&oldid=217333" എന്ന താളിൽനിന്ന് ശേഖരിച്ചത്