മേവാഡിന്റെ പതനം (ആറാം
യിരുന്നു. എന്റെ ജ്യേഷ്ഠനവരെ രക്ഷിപ്പാനായി ചെന്നതാണു്. ഇവരദ്ദേഹത്തേയും കൊന്നു. മഹാബ - അപ്പാളദ്ദേഹം യുദ്ധത്തിലാണല്ലോ മരിച്ചതു? കല്യാണി - അതു ശരിതന്നെ. ഇവരെല്ലാംകൂടികൊന്നുകളകയാണു ചെയ്തതു. മഹാബ - എന്നാൽ ദേവി, ഇതിലിവർക്കു യാതൊരപരാധവുമില്ല. ഇവർക്കു ഞാനതിനു കല്പന കൊടുത്തിട്ടുണ്ടായിരുന്നു. ഭടന്മാരേ! നിങ്ങൾ പുറത്തുപോവിൻ! (ഭടന്മാർ പോകുന്നു) കല്യാണി - സാധുക്കളും നിരപരാധികളുമായവരെ വധിക്കുവാനവിടുന്നു കല്പന കൊടുത്തിരുന്നുവോ? മഹാബ - ഉവ്വ്, വധിക്കുവാൻ ഞാൻ കല്പന കൊടുത്തിരുന്നു. കല്യാണി - പിന്നെ ഗ്രാമങ്ങൾ തീ വെക്കാനും? മഹാബ - ഉവ്വു്. കല്യാണി - എനിക്കതിൽ വിശ്വാസം വരുന്നില്ല. അവിടുന്നിത്ര നിഷ്ഠുരനാവാൻ വഴിയില്ല. മഹാബ - എന്നെസ്സംബന്ധിച്ചു നിങ്ങൾക്കിത്ര ബഹുമാനത്തിനു കാരണമെന്താണു്. കല്യാണി - എന്റെ പ്രാണനാഥൻ ഇപ്രകാരം നിഷ്ഠുരനായിപ്പോയില്ല. മഹാബ - നിങ്ങളുടെ പ്രാണനാഥനോ?
കല്യാണി - അതേ, എന്റെ നാഥ! പ്രഭോ! എന്നെ അവിടേക്കു തിരിച്ചറിയാമോ ഇല്ലയോ എന്നു നല്ലവണ്ണ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.