താൾ:Mevadinde Pathanam 1932.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കേ? ആർക്കു ? മുഗളന്മാർക്കോ ? കരം വാങ്ങുവാൻ അവരാരാണു്. ഭഗവാൻ ശ്രീരാമചന്ദ്രൻറെ വംശഭൂതന്മാരായ നമ്മോടു എന്തൊരധികാരത്തിന്മേലാണു് അവർ കരമാവശ്യപ്പെടുന്നതു ?

റാണ -- തുച്ഛമായ കരം കൊടുത്തു നമ്മുടെ നാട്ടിൻറെ സമാധാനത്തേയും സ്വാതന്ത്ര്യത്തേയും പരിപാലിക്കയോ കരം കൊടുക്കാതെ ഇതെല്ലാം കളഞ്ഞു കളിക്കയോ? എന്താ ഗോവിന്ദസിംഹൻ, നിങ്ങളുടെ അഭിപ്രായമെന്താണു് ?

ഗോവിന്ദ -- (ഞെട്ടിക്കൊണ്ടു്) കൊള്ളാം, ഞാനെന്തഭിപ്രായമാണു പറയേണ്ടതു്? എന്നെക്കൊണ്ടൊന്നും പറയാനാവില്ല. എനിക്കിതൊന്നും മനസ്സിലാകുന്നില്ല. ഈ സുഖം, സമാധാനം, സ്വാതന്ത്ര്യം ഇതൊക്കെ എ ന്താണെന്നും എനിക്കു രൂപമില്ല. എനിക്കു ദുഃഖമൊന്നേ അറിഞ്ഞുകൂടു. കുട്ടിക്കാലം മുതൽക്കേ എൻറെ ചങ്ങാതി ദുഃഖമാണു്. വിപത്തിൻറെ മടിയില്ലാണു എന്നു ഞാൻ വളർന്നതു്. മഹാരാജാവേ! കഴിഞ്ഞ ഇരുപത്തഞ്ചു കൊല്ലങ്ങ ളും പരേതനായ മഹാറാണയൊന്നിച്ചു ദാഹവും വിശ പ്പും സഹിച്ചുകൊണ്ടു കാടുകളിലും മേടുകളിലുമാണു ഞാൻ കഴിച്ചുകൂട്ടീട്ടുള്ളതു്. എനിക്കന്നു ദുഃഖംതന്നെയായിരുന്നു പരമസുഖം. ഹാ! ആ സുഖം ഞാനെങ്ങനെ വർണ്ണിക്കട്ടെ! അന്യർക്കുവേണ്ടിയുള്ള ദുഃഖാനുഭവത്തിലുള്ള സുഖമൊന്നു വേറെയാണ്. സ്വധർമ്മരക്ഷയ്ക്കുള്ള ദാരിദ്ര്യാനുഭവ വും ഒന്നു വേറെ. ബാലസൂർയ്യൻറെ സുവർണ്ണകിരണങ്ങൾ ആ ദരിദ്രക്കുടിലിൽ പതിയുന്നേടത്തോളം

മനോഹരമാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/16&oldid=207787" എന്ന താളിൽനിന്ന് ശേഖരിച്ചത്