താൾ:Mevadinde Pathanam 1932.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (ആറാം

സൗന്ദര്യ്യം ഞാനിതിനുമുമ്പൊരിക്കലും കണ്ടിട്ടില്ല. ഭവതിയുടെ ഉടയാട കീറിപ്പൊളിഞ്ഞിരിക്കുന്നു. ശരീരം മുഴുവൻ പൊടിയണിഞ്ഞിരിക്കുന്നു. വാർകൂന്തളമഴിഞ്ഞുലഞ്ഞു പാറിക്കൊണ്ടിരിക്കുന്നു. ഈ വേഷത്തിൽ ഭവതിയെ കൊലക്കളത്തിലേക്കാണു നയിച്ചുകൊണ്ടിരിക്കുന്നതു. അമ്മേ! ഇതെന്തു സൌന്ദര്യ്യമാണ്. അമ്മയുടെ! ഇത്രയും കാലമായിട്ട് ഇന്നേ ഞാൻ ഭവതിയെ അറിഞ്ഞുള്ളു. സൗഭാഗ്യസൂര്യ്യകിരണങ്ങളിൽ ഭവതി മറഞ്ഞു കിടക്കുകയായിരുന്നു. എന്നാലിന്നു് ആ സൂര്യ്യനസ്തമിച്ചിരിക്കുന്നു. അതുകൊണ്ടു് അപൂർവ്വവും അത്ഭുതകരവുമായ ഭവതിയുടെ തേജഃപുഞ്ജം ആകാശത്തിൽ പ്രകാശമാനമായി ഞാൻ കാണുന്നു. എന്തൊരു പ്രകാശം!- എന്തൊരു നീലിമ! എന്തൊരു പ്രശാന്തമഹിമ!

രംഗം ആറ്. സ്ഥാനം - മഹാബത്തുഖാന്റെ കൂടാരം. സമയം - പ്രഭാതം. മഹാബത്തുഖാനും ഗജസിംഹനും നിൽക്കുന്നു) ഗജ - തന്റെ സൈന്യത്തോടുകൂടി റാണ യുദ്ധത്തിനു വന്നിരുന്നോ?

മഹാബ - ഉവ്വ്, എന്നാൽ ഒറ്റക്കാണു മടങ്ങിയതു്. അദ്ദേഹത്തിന്റെ അയ്യായിരത്തിൽ നാലായിരവും യുദ്ധഭൂമിയെ അലങ്കരിച്ചു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/159&oldid=217328" എന്ന താളിൽനിന്ന് ശേഖരിച്ചത്