താൾ:Mevadinde Pathanam 1932.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) നാലാമങ്കം

റാണ - വേണ്ട, വേണ്ട. ഒരിക്കലുമുണ്ടാകുന്നതല്ല. ഞാൻ സന്ധിചെയ്യണമെന്നു പറഞ്ഞപ്പോൾ ആരും എന്റെ വാക്കു കേൾക്കുകയുണ്ടായില്ല. അന്നു മുഗളന്മാർക്കും സന്ധി ചെയ്താൽ കൊള്ളാമെന്നുണ്ടായിരുന്നു. ആർക്കും അവസരം തെറ്റിപ്പോയി. ഇനിയിപ്പോൾ കഴിഞ്ഞപേക്ഷിച്ചുകൊണ്ടു മുഗളന്മാരോടു സന്ധിചെയ്യാൻ ഞാനൊരുക്കമില്ല. കേശവ - എന്നാൽ- റാണ - ഇനി ഇക്കാര്യ്യത്തെപ്പറ്റി യാതൊന്നും പറയേണ്ട. ഇനി യാതൊരുപായവുമില്ല. ഇനി യുദ്ധവും മൃത്യുവുംതന്നെ ഗതി. എന്താ ഗോവിന്ദസിംഹ! ഗോവി - അതേ തിരുമേനി! നമുക്കു പ്രാണനുപേക്ഷിക്കാം, എന്നാലും മാനമുപേക്ഷിച്ചുകൂടാ. റാണ - നിങ്ങൾ പറയുന്നതു ശരിയാണു. പ്രാണൻ കളയാം, എന്നാലും മാനം കളകയില്ല. രഘു - മഹാരാജാവേ!- റാണാ - വേണ്ട വേണ്ട, ഞാനിനി യാതൊന്നും കേൾപ്പാനാഗ്രഹിക്കുന്നില്ല. യുദ്ധമൊന്നുമാത്രമിച്ഛിക്കുന്നു- യുദ്ധം. (എഴുനേറ്റുനിന്നും) സൈന്യം തൈയാറാക്കുക. മേവാഡിലെ രക്തപതാക പറപ്പിക്കുക. എല്ലാവരും തൈയാറാകുവിൻ! (റാണാ അമരസിംഹനൊഴികെ എല്ലാവരും പോകുന്നു)

റാണ - മേവാഡേ! മനോഹരമേവാഡേ! ഭവതിയിലെന്തൊരു സൌന്ദര്യ്യമാണു ഞാനിന്നു കാണുന്നതു! ഈ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/158&oldid=217327" എന്ന താളിൽനിന്ന് ശേഖരിച്ചത്