താൾ:Mevadinde Pathanam 1932.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (അഞ്ചാം നാലാമൻ - കൂടെപ്പോന്നാൽ നമുക്കെന്താ ദോഷം? തന്നെത്താനല്ലെ വരണേ? ഒന്നാമൻ - കൊള്ളാം. വരു. കല്യാണി - നടക്കാം.

രംഗം അഞ്ച്. സ്ഥാനം - ഉദയപുരത്തിലെ രാജസഭ. സമയം - പ്രഭാതം. (റാണയും ഗോവിന്ദസിംഹനും സാമന്തന്മാരും) രഘുവര - മഹാരാജാവേ! ഞങ്ങൾ കഴിയുന്നതും യുദ്ധംചെയ്തു. ഇനി അസാദ്ധ്യമാണു. റാണ - രഘുവര! ഞാൻ തീർച്ചയായും യുദ്ധം ചെയ്യും. യാതൊരു വിഘ്നവും വകവെക്കില്ല. ആരുപറഞ്ഞാലും കേൾക്കയുമില്ല. സൈന്യം തൈയാറില്ലേ? കേശവ - മഹാരാജാവേ! സൈന്യമെവിടെയാണു? മേവാഡുമുഴുവൻ തിരഞ്ഞാൽ കഷ്ടിച്ച് അയ്യായിരം ഭടന്മാരെ ശേഖരിപ്പാൻ സാധിക്കുമോ എന്നു സംശയമാണു്. ഇത്രയും സൈന്യത്തെ വെച്ചുകൊണ്ടു് ഒരു ലക്ഷം സൈന്യത്തോടു യുദ്ധം ചെയ്യുന്നതു സാദ്ധ്യമാണോ? റാണ - അസാദ്ധ്യമെന്നു് ഒന്നില്ല. നമ്മുടെ ഈ അയ്യായിരംതന്നെ അഞ്ചുലക്ഷം സൈന്യത്തിനു തുല്യമാണു. അജയ - മഹാരാജാവേ! ഇത്തവണ മുഗളന്മാരോടു

സന്ധിചേരുന്നതാണുത്തമം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/157&oldid=217326" എന്ന താളിൽനിന്ന് ശേഖരിച്ചത്