താൾ:Mevadinde Pathanam 1932.pdf/153

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (നാലാം

ഒന്നാമൻ - അത് നോക്കു! എത്ര ഗ്രാമവാസികൾ കരഞ്ഞും നിലവിളിച്ചും കൊണ്ടുവരുന്നു! മൂന്നാമൻ - പിന്നെ അവരുടെ പിന്നാലെ വെടിവെച്ചും കൊണ്ടു പട്ടാളങ്ങളുമുണ്ടു. (അണിയറയിൽ - രക്ഷിക്കണേ! രക്ഷിക്കണേ! കൊല്ലരുതേ! കൊല്ലരുതേ! ഒന്നാമൻ - ആയി! ആയി! ഈ പാവങ്ങളൊക്കെ- (കല്യാണിയും അജയസിംഹനും പ്രവേശിക്കുന്നു) അജയ - (ഗ്രാമവാസികളോടു) സഹോദരന്മാരേ! നിങ്ങളെന്താ നോക്കിക്കൊണ്ടു നില്ക്കണേ! ഇവരെ രക്ഷിക്കു! എല്ലാവരും - കൊള്ളാം. ഞങ്ങളെന്താ ചെയ്യണെ? അജയ - അപ്പോൾ നിങ്ങളീയക്രമങ്ങൾ നോക്കിക്കൊണ്ടു മിണ്ടാതെ നിൽക്കയാണോ വേണ്ടതു? നാലാമൻ - പിന്നെയല്ലാതെ അവരെപ്പോലെ ഞങ്ങളുടെ പ്രാണനും കളയണോ? കൂട്ടരെ! പോകാം. നമുക്കോടിപ്പോകാം. അവരിതാ ഇങ്ങോട്ടുതന്നെ വരുന്നു. കല്യാണി - ഓടിപ്പോയാൽ രക്ഷയായോ? അതൊന്നുമാവില്ല. നിങ്ങളുടെ ഊഴം വരുന്നേയുള്ളൂ. ഒരാൾക്കും രക്ഷപ്പെടുവാനാവില്ല. നിങ്ങളുടെ പുരകളും ചുട്ടുകളയും

ഒന്നാമൻ - ആട്ടെയാട്ടെ, അപ്പോൾ ഞങ്ങൾ നോക്കിക്കോളാം. പ്രാണനിരിക്കെച്ചാവാനാർക്കും മോഹമുണ്ടാവില്ല. അതാ അതാ; അവരെത്തിക്കഴിഞ്ഞു. ഓടിക്കോളിൻ!










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/153&oldid=217322" എന്ന താളിൽനിന്ന് ശേഖരിച്ചത്