താൾ:Mevadinde Pathanam 1932.pdf/152

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) നാലാമങ്കം

ണതു്. അതുകൊണ്ടദ്ദേഹത്തിനു യുദ്ധംചെയ്യാൻ വയ്യെന്നെങ്ങനെയാവരണേ? നാലാമൻ - സഹോദര! താനൊരു വലിയ ന്യായവാദിയാണു. ഒന്നാമൻ - അത് നോക്കു! ആ ഗ്രാമത്തിൽ തീപിടിച്ചുവെന്നാ തോന്നണേ. എല്ലാവരും - എവിടെ? ഒന്നാമൻ - അവിടെ നോക്കു. അതാ പുകപൊങ്ങിക്കൊണ്ടിരിക്കുന്നു. നാലാമൻ - അതോ? അതു മേഘങ്ങളാണു. രണ്ടാമൻ - മേഘം ഭൂമിയിൽനിന്നു് ആകാശത്തേക്കാ പോവാ. അതിങ്ങനെ ചുറ്റാറുണ്ടോ? ഇതു ചുറ്റിത്തിരിയുന്നുണ്ടല്ലൊ? നാലാമൻ - എന്നാൽ പൊടിപറക്കായിരിക്കണം. രണ്ടാമൻ - ഹാ! എന്തുകൊണ്ടായിക്കൂടാ? കറുത്തല്ലേ പൊടിയുടെ നിറം! നാലാമൻ - ചങ്ങാതി! താൻ വലിയ വാശിക്കാരനാന്നാ തോന്നണേ. ഒന്നാമൻ - അതാ ഗ്രാമവാസികളുടെ നിലവിളീം കേക്കിണില്ലേ? ബാക്കിയെല്ലാവരും - ങ്ഹാ! ങ്ഹാ! നാലാമൻ - എടോ, ആളുകൾ പാടുകയാണു്. അല്ലെങ്കിലതു കഴുതകരയുന്നതായിരിക്കും. രണ്ടാമൻ - രണ്ടും ഒരുപോലെത്തന്നെയാണല്ലേ?

എന്താ പണ്ടാ!










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/152&oldid=217321" എന്ന താളിൽനിന്ന് ശേഖരിച്ചത്