താൾ:Mevadinde Pathanam 1932.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (നാലാം

സത്യവ - നിനക്കു നടക്കാൻ ബുദ്ധിമുട്ടുണ്ടോ? അരുണ - ഇല്ലമ്മേ! സത്യ - നമുക്കിന്നു് ഗ്രാമത്തിൽ താമസിക്കാം. അരുണ - എന്തിനു? ഇവിടെയെന്താ കാര്യ്യം? സത്യവ - ഗ്രാമവാസികളോടു യാത്രപുറപ്പെടുവാൻ പറയണം. അരുണ - എവിടേക്കു? സത്യവ - യുദ്ധക്കളത്തിലേക്കു. മേവാഡിലെ വീരവംശം നശിച്ചുപോയി. ഇനി പുതിയ ഒരു വംശം സൃഷ്ടിക്കേണ്ടിവന്നിരിക്കുന്നു. പുതിയ പൂജാവട്ടങ്ങളും കൂട്ടണം. നടക്കു, പോകാം, സന്ധ്യയായിത്തുടങ്ങി. (രണ്ടുപേരും പോകുന്നു) (അനേകം ഗ്രാമീണന്മാർ വരുന്നു) ഒന്നാമൻ - ഇത്രയും ഉത്തമമായ ഈ രാജ്യം ഇത്തവണ പൊയ്പോയതായിത്തന്നെ വിചാരിച്ചോളൂ. രണ്ടാമൻ - ഇത്തവണ മഹാബത്തുഖാൻ തന്നെ വന്നിട്ടുണ്ടല്ലൊ. ഇനി രക്ഷയ്ക്കു യാതൊരു വഴിയുമില്ല. മൂന്നാമൻ - മഹാബത്തുഖാനു യുദ്ധംചെയ്യാൻ നല്ലവണ്ണമറിയാമോ? രണ്ടാമൻ - ഓ! ഹോ! അതിലെന്താ സംശയം? നാലാമൻ - ഹെയ്! അദ്ദേഹമെന്നാ യുദ്ധം ചെയ്യാൻ പഠിച്ചേ? അദ്ദേഹം ജനിച്ചതു് ഇന്നാളെന്നപോലെയാ എനിക്കുതോന്നണേ.

രണ്ടാമൻ - ഇങ്ങനെതന്നെയാ എല്ലാവരും ജനിക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/151&oldid=217320" എന്ന താളിൽനിന്ന് ശേഖരിച്ചത്