Jump to content

താൾ:Mevadinde Pathanam 1932.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) നാലാമങ്കം

റാണാ - ഉത്തമമായ ഒരർത്ഥമാണു. നല്ലവണ്ണം സന്തോഷിച്ചോളു. ഇത്തവണ വിവാഹം നടക്കും- വിനാശത്തിന്റെകൂടെ- ധ്വംസനത്തിന്റെ കൂടെ. (റാണപോകുന്നു) റാണി - ഇപ്പോളിദ്ദേഹത്തിനു മുഴുത്ത ഭ്രാന്തായിരിക്കുന്നു. ഞാൻ മുമ്പുതന്നെ വിചാരിച്ചിട്ടുള്ളതാണു. കോവിലകം മുഴുവൻ ഭ്രാന്താണു. ഞാനെന്തു ചെയ്യട്ടെ? (മാനസി വരുന്നു) മാനസി - അമ്മേ! അച്ഛനെന്തുപറ്റി? ഭ്രാന്തനെപ്പോലെ അങ്ങുമിങ്ങും അലഞ്ഞുനടക്കുന്നുവല്ലൊ? അച്ഛനെന്താ പറ്റിയേ? റാണി - ഇനിയെന്താ പറ്റാനുള്ളതു്? അദ്ദേഹത്തിനു മുഴുത്ത ഭ്രാന്തായി. പോയി നോക്കട്ടെ. (റാണിപോകുന്നു) മാനസി - ഈമഹാബത്തുഖാൻ രാജപുത്രനാണു്! ഈ ഗജസിംഹനും രാജപുത്രനാണു്. എന്തൊരീർഷ്യ! എന്തൊരുദ്വേഷം! ഹായ്! ഹേ! അധമജാതി! നീയല്ലാതെ മറ്റാരാപതിക്കുന്നതു? ഇപ്പോൾ സഹോദരന്മാർ തമ്മിലുള്ള യുദ്ധത്തിൽ ആരാ തടുക്കണേ?

രംഗം നാലു.

(സത്യവതിയും അരുണനും വരുന്നു) സത്യവ - അരുണ!

അരുണ - എന്താ അമ്മേ!










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/150&oldid=217319" എന്ന താളിൽനിന്ന് ശേഖരിച്ചത്