താൾ:Mevadinde Pathanam 1932.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (മൂന്നാം

രക്ഷിപ്പാൻ സാധിക്കയില്ലല്ലൊ എന്നൊരു വ്യസനം മാത്രമേയുള്ളു. റാണ - ഇതിൽ വ്യസനിക്കാനെന്താണുള്ളതു്? ആരുടെ അമ്മയാണു മരിക്കാത്തതു്? നമ്മുടെ അമ്മയും മരിക്കും. എല്ലാവരുടെ അമ്മയും മരിക്കും. അമ്മയോടുകൂടി നമുക്കും മരിക്കാം. ഗോവിന്ദ - അങ്ങനെതന്നെയാവട്ടെ. റാണ - ങ്ഹാ! അങ്ങനെതന്നെ സംഭവിക്കും. ഗോവിന്ദസിംഹ! വരു! മരിക്കുന്നതിനു മുമ്പിൽ നമുക്കൊന്നു് ആലിംഗനംചെയ്യാം. (ആലിംഗനം ചെയ്യുന്നു) നന്നായി. എന്നാൽ പോകു, മരണത്തിനു തയാറായിക്കൊള്ളു. (ഗോവിന്ദസിംഹൻ പോകുന്നു. റാണി പ്രവേശിക്കുന്നു) റാണ - റാണി! ഉത്സവം നല്ലവണ്ണം ഘോഷിച്ചു കൊൾക! ആനന്ദത്തിലാറാടുക! റാണി - എന്താ? മാനസിയുടെ വിവാഹം നിശ്ചയിച്ചുവോ? റാണ - മാനസിയുടെയല്ല, മേവാഡിന്റെ വിവാഹമാണു നടക്കുവാൻ പോകുന്നതു്. റാണി - മേവാഡിന്റെ വിവാഹമോ? മേവാഡിനെന്തു വിവാഹം? റാണ - വരുവാൻപോകുന്ന നാശത്തോടുകൂടി മേവാഡിന്റെ വിവാഹവും നടക്കും.

റാണി - ഇതിന്റെ അർത്ഥമെന്താണു്?


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/149&oldid=217318" എന്ന താളിൽനിന്ന് ശേഖരിച്ചത്