താൾ:Mevadinde Pathanam 1932.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രംഗം) നാലാമങ്കം

റാണ - തീവെക്കയോ? അതു് ഉചിതമായി. ഗോവിന്ദ - ഉചിതമോ? നമ്മളിതിനു പകരംചോദിച്ചേ കഴിയൂ. റാണ - തീർച്ചയായിട്ടും വേണം. അല്ലെങ്കിൽ മേവാഡിന്റെ നാശം തികയേണ്ടേ? ഗോവിന്ദ - മഹാരാജാവു യുദ്ധം ചെയ്യാനുറച്ചോ? റാണ - യുദ്ധമല്ലെങ്കിൽ പിന്നെന്താ ചെയ്യാനുള്ളതു? ഗോവിന്ദസിംഹ! രാജപുത്രബലമെത്രത്തോളമുണ്ടായിരിക്കും. അയ്യായിരത്തോളമുണ്ടാകയില്ലേ? ഇതുതന്നെ വേണ്ടിയിരുന്നില്ല. മരിക്കുന്നതിനു് ഇതിലധികം സേനയുടെ ആവശ്യമില്ല. മഹാബത്തുഖാന്റെ സൈന്യം ഏകദേശം ഒരു ലക്ഷത്തോളമുണ്ടാവില്ലേ? ഉണ്ടായിക്കോട്ടെ. അതുകൊണ്ടെന്താണു്? ഗോവി - തിരുമേനി! (തലതാഴ്ത്തുന്നു) റാണ - ഗോവിന്ദസിംഹ! ഇതെന്താണു്? നിങ്ങളും മലതാഴ്ത്തുകയോ? ഉയർന്നു നില്ക്കുക! ഉണരുക! ഇന്നെത്രയോ ആനന്ദിക്കേണ്ട ദിവസമാകുന്നു. ഗൃഹങ്ങൾതോറും മംഗലവാദ്യങ്ങൾ മുഴക്കട്ടെ; എവിടേയും ചുവന്ന കൊടിക്കൂറകൾ പാറിക്കട്ടെ; ഉദയപുരത്തിലെ ദുർഗ്ഗത്തിൽ മേവാഡിന്റെ രക്തപതാക ഒരിക്കൽകൂടി പാറിക്കൊണ്ടിരിക്കട്ടെ. അതിനെ നല്ലവണ്ണമൊരിക്കൽകൂടി കാണട്ടെ. ഇനി രണ്ടു ദിവസം കഴിഞ്ഞാലതു കാണുവാൻ തരമാകയില്ല.

ഗോവിന്ദ - മഹാരാജാവേ! നമുക്കെല്ലാവർക്കും യുദ്ധം ചെയ്തുകൊണ്ടുതന്നെ മരിക്കാം. എന്നാലും അമ്മയെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/148&oldid=217317" എന്ന താളിൽനിന്ന് ശേഖരിച്ചത്