Jump to content

താൾ:Mevadinde Pathanam 1932.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മേവാഡിന്റെ പതനം (മൂന്നാം

മില്ലെങ്കിൽ കാര്യ്യങ്ങളെങ്ങനെ നടക്കും? ശാസ്ത്രത്തിൽ പ്രതിപാദിച്ചിട്ടുള്ളതൊന്നും മിത്ഥ്യയാകുന്നതല്ല. സത്യവ - ഹാ! ഹതഭാഗ്യയായ മേവാഡേ! (കണ്ണുനീർ തുടക്കുന്നു) റാണ - സത്യവതി, വിധാതാവു ഭാരതഖണ്ഡത്തെ സൃഷ്ടിച്ചപ്പോൾതന്നെ അതിന്റെ സന്താനങ്ങൾ സർവ്വനാശവും സ്വയം വരുത്തിക്കൂട്ടുമെന്നു് അതിന്റെ തലയിലെഴുതിവിട്ടിട്ടുണ്ടു. തക്ഷശിലനെ ഓർക്കു! ജയചന്ദ്രനേയുമോർക്കു, മാനസിംഹനേയും ശക്തസിംഹനേയും ഓർത്തു നോക്കു! ഈ മഹാബത്തുഖാനേയും ഗജസിംഹനേയുമോർത്തുനോക്കു! നല്ല യോജിപ്പില്ലേ? പ്രത്യക്ഷരം യോജിക്കുന്നുണ്ടു. തലയിലെഴുത്തു് ഒരിക്കലുമന്യഥാഭവിക്കയില്ല. സത്യവതി പൊയ്ക്കോളു. ഞാൻ സൈന്യത്തെ ഒരുക്കൂട്ടട്ടെ. (സത്യവതി പോകുന്നു) റാണ - ഏതെങ്കിലുമൊരു വർഗ്ഗം നശിച്ചുപോകുന്നുണ്ടെങ്കിൽ അതു് അതിന്റെ ദോഷംകൊണ്ടുതന്നെയാണു്. അതേ അങ്ങനെതന്നെ. ജാതിധർമ്മം ദുഷിക്കുമ്പോൾ വ്യാധിക്കു ബലംകൂടും. അപ്പോൾ കുലംതോറും ഗജസിംഹനെപ്പോലുള്ള വിഭീഷണന്മാരുണ്ടാകയും ചെയ്യുന്നു. (ഗോവിന്ദസിംഹൻ പ്രവേശിക്കുന്നു) റാണ - ഗോവിന്ദസിംഹ! എന്താ വിശേഷം? പറയു.

ഗോവിന്ദ - മഹാരാജാവേ! മഹാബത്തുഖാൻ നിരപരാധികളായ ഗ്രാമവാസികളുടെ പുരയ്ക്കു തീവെക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mevadinde_Pathanam_1932.pdf/147&oldid=217316" എന്ന താളിൽനിന്ന് ശേഖരിച്ചത്